Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാരുണ്യസ്പർശം;...

കാരുണ്യസ്പർശം; സുരേഷിനായി ധനസമാഹരണം ഏഴിന്

text_fields
bookmark_border
ചെങ്ങന്നൂർ:- കടുത്ത കരൾരോഗം മൂലം അവശത അനുഭവിക്കുന്ന ആലാ കൊച്ചുതുണ്ടിയിൽ പുത്തൻവീട്ടിൽ പി.സി. സുരേഷി​െൻറ (45) കരൾ മാറ്റിവെക്കാനും തുടർചികിത്സക്കുമായി വേണ്ടിവരുന്ന 25 ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള പൊതുധനസമാഹരണം ഏഴിന് രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പഞ്ചായത്തിലെ 13 വാർഡിലായി നടക്കും. ആലാ പഞ്ചായത്തി​െൻറയും ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി നേതൃത്വം നൽകുന്ന ചങ്ങനാശ്ശേരി പ്രത്യാശ ജീവകാരുണ്യ സംഘടനയുടെയും ആഭിമുഖ്യത്തിൽ രൂപവത്കരിച്ച ആലാ ജീവൻരക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. ഇതിന് പഞ്ചായത്തിലെ മുഴുവൻ വാർഡിലും അംഗങ്ങൾ കൺവീനർമാരായി പ്രത്യേക സമിതി രൂപവത്കരിച്ചു. എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ മുഖ്യരക്ഷാധികാരികളായും ആലാ പഞ്ചായത്ത് പ്രസിഡൻറ് ചെയർപേഴ്സനും കുടുംബശ്രീ സി.ഡി.എസ് പ്രസിഡൻറ് ജനറൽ കൺവീനറായുമാണ് ആലാ ജീവൻ രക്ഷാസമിതി. സുരേഷി​െൻറ ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന തുക മുൻകൂർ ജീവൻരക്ഷാ സമിതിയുടെ ഉത്തരവാദിത്തത്തിൽ ചങ്ങനാശ്ശേരി ചാരിറ്റി വേൾഡി​െൻറ പ്രത്യാശ ടീം നൽകും. ഈ തുക പൊതുജനങ്ങളിൽനിന്നും സംഭാവനയായി സ്വീകരിച്ച് സംഘടനയുടെ പൊതുഫണ്ടിൽ നിക്ഷേപിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സുരേഷി​െൻറ ശസ്ത്രക്രിയ ഇൗമാസം 23ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ഭാര്യ അനിതയാണ് സുരേഷിന് കരൾ ദാനം ചെയ്യുന്നത്. തെരുവുനായ്ക്കൾ ആട്ടിൻകുട്ടികളെ കൊന്നു ഹരിപ്പാട്:- പല്ലന പാനൂർ കാട്ടിൽ തെക്കതിൽ സവാദി​െൻറ അഞ്ചുമാസം പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ ചൊവ്വാഴ്ച പുലർച്ച തെരുവുനായ്ക്കൾ ആലയിൽ കയറി കടിച്ചുകൊന്നു. പല്ലന, പാനൂർ പ്രദേശങ്ങളിൽ കുറേ മാസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കാൽനടക്കാരെ ആക്രമിച്ച സംഭവങ്ങളും പതിവാണ്. സ്വകാര്യവ്യക്തിയുടെ മീൻകുളത്തിൽ ഇടുന്ന വേസ്റ്റുകൾ തിന്നാനെത്തുന്ന നായ്കൂട്ടങ്ങളാണ് നാട്ടിൽ ഭീതി പരത്തുന്നത്. പലപ്രാവശ്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story