Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 5:33 AM GMT Updated On
date_range 2018-01-03T11:03:00+05:30ജില്ല കളരിപ്പയറ്റ്: ടി.എം.ഐ കളരിക്ക് ഓവറോൾ കിരീടം
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ നടന്ന ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചുള്ളിക്കൽ ടി.എം.ഐ കളരി ഓവറോൾ കിരീടം നേടി. ആൺകുട്ടികളുടെ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഫോർട്ട്കൊച്ചി തുരുത്തി ദുൽഫുക്കാർ കളരി സംഘം ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ ചുള്ളിക്കൽ ടി.എം.ഐ കളരിക്കാണ് ഒന്നാംസ്ഥാനം. പെൺകുട്ടികളുടെ മൂന്ന് വിഭാഗങ്ങളിലും ടി.എം.ഐ കളരി ഒന്നാംസ്ഥാനം നേടി. മത്സരങ്ങൾ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സീനത്ത് റഷീദ്, ഷീബ ലാൽ, ബെന്നി ഫെർണാണ്ടസ്, മുസ്ലിം ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ, സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സെക്രട്ടറി എം.എം. സലീം, കളരി അസോസിയേഷൻ ജില്ല സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ, യു. ഉബൈദ് ഗുരുക്കൾ, പ്രസന്നകുമാർ ഗുരുക്കൾ, വി.എം. വിനയൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു. കൗൺസിലർ ടി.കെ. അഷ്റഫ് സമ്മാനദാനം നിർവഹിച്ചു. വാട്ടര്‍ ടാങ്കിലെ മരണം കൊലപാതകം; മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് സൂചന മട്ടാഞ്ചേരി: ഫോര്‍ട്ട്കോച്ചി തുരുത്തി സ്വദേശി ഹസനെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വിവരം. സംഭവത്തില്‍ മൂന്നുപേരെ ഫോര്‍ട്ട്കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹസനെ കമാലക്കടവില്‍ കൊച്ചിന്‍ പോര്ട്ടിെൻറ അധീനതയിലുള്ള ആളൊഴിഞ്ഞ പഴയ പൈലറ്റ് ക്വാർട്ടേഴ്സ് കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മീന്‍ വില്‍പനക്കാരനായ ഹസനും ചിലരുമായി ദിവസങ്ങള്‍ക്ക് മുമ്പ് വഴക്കുണ്ടായതായി പറയുന്നു. ഹസെൻറ കഴുത്തിലും നടുഭാഗത്തും മുറിവുള്ളതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി അന്നേ സംശയമുയര്‍ന്നിരുന്നു. സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രതികള്‍ വലയിലായതെന്നാണ് വിവരം.
Next Story