Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 10:59 AM IST Updated On
date_range 3 Jan 2018 10:59 AM ISTകരാറിൽ കുടുങ്ങി അധികൃതർ; ഇരുട്ടിൽ തപ്പിത്തടഞ്ഞ് നാട്ടുകാർ
text_fieldsbookmark_border
മാസങ്ങളായി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല ആലുവ: തെരുവുവിളക്കുകൾ തെളിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളിൽ അധികൃതർ കുടുങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ ഇരുട്ടത്തായിരിക്കുകയാണ്. പ്രയോജനമില്ലാതെ വന്നതോടെ പഴയ കരാറുകാരെ ഒഴിവാക്കി. പുതിയ കരാര്‍ അംഗീകരിക്കൽ പ്രതിസന്ധിയിലുമായി. ഇതോടെ നാട്ടുകാർ ഇരുട്ടിൽ തപ്പിത്തടയേണ്ട അവസ്‌ഥയിലായി. കഴിഞ്ഞ ഭരണസമിതിയാണ് ആദ്യമായി തെരുവുവിളക്ക് പ്രകാശിപ്പിക്കാനും പരിചരണത്തിനുമായി സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത്. ഇതിന് പകരമായി നഗരത്തിൽ പരസ്യം ചെയ്യാനും അതുവഴി വരുമാനം കണ്ടെത്താനുമുള്ള അവസരമാണ് നൽകിയത്. 20 വര്‍ഷത്തേക്കുള്ള കരാറാണ് നൽകിയത്. പ്രതിപക്ഷത്തിെൻറ എതിർപ്പ് മറികടന്നാണ് കരാർ നൽകിയത്. കരാറുകാരുടെ ശ്രദ്ധ പരസ്യ വരുമാനത്തിൽ മാത്രമായതോടെ നഗരം ഇരുട്ടിലേക്ക് വഴിമാറി. കോൺഗ്രസിന് തുടർ ഭരണം ലഭിച്ചെങ്കിലും പഴയ കരാറുകാർ തലവേദനയായപ്പോൾ വീണ്ടുവിചാരം വേണ്ടിവന്നു. കരാർ അഞ്ചുവര്‍ഷം തികഞ്ഞപ്പോഴേക്കും റദ്ദ് ചെയ്തു. ഇതിന് പകരം പുതിയ കരാര്‍ നല്‍കാന്‍ ശ്രമിച്ചതും പ്രശ്‌നങ്ങള്‍ക്കിടയാക്കി. ദീര്‍ഘകാല കരാറെടുത്തയാളെ ഒഴിവാക്കി കഴിഞ്ഞ മാര്‍ച്ചിലാണ് പുതിയ ആള്‍ക്ക് കരാർ നല്‍കാന്‍ ശ്രമം നടത്തിയത്. 25,000 ചതുരശ്രയടിയില്‍ പരസ്യം വെക്കാന്‍ അനുമതി നല്‍കുമെന്നാണ് ടെൻഡറില്‍ പറഞ്ഞിരിക്കുന്നത്. ടെൻഡറെടുത്ത കരാറുകാരന്‍ 50,000 ചതുരശ്രയടി പരസ്യത്തിനായി വേണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ ശിവരാത്രി മണപ്പുറത്ത് പരസ്യം വെക്കാനുള്ള അനുമതിയും നല്‍കണമെന്നായിരുന്നു ആവശ്യം. കരാറിനെ സംബന്ധിച്ച് തര്‍ക്കം വന്നതോടെ ടെൻഡറില്‍ ഇല്ലാത്ത കാര്യങ്ങള്‍ അനുവദിക്കുന്നതിനെതിരെ എതിര്‍പ്പുമായി ചില കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ഇതിനിടെ പുതിയ കരാറുകാരനുമായി നഗരസഭ ഉണ്ടാക്കിയ കരാര്‍ ഒപ്പുവെക്കാതെ സെക്രട്ടറി സ്‌ഥലംമാറിപ്പോയി. നഗരത്തിലെ പ്രധാന വീഥികളിലെ വഴിവിളക്കുകളെല്ലാം മാസങ്ങളായി അണഞ്ഞുകിടക്കുകയാണ്. പോസ്‌റ്റ് ഓഫിസ്, സെൻറ് സേവ്യേഴ്‌സ്, ബാങ്ക് കവല, പാലസ്, മാര്‍ക്കറ്റ്, ഫയര്‍ സ്‌റ്റേഷന്‍, സീനത്ത്, പൊലീസ് സ്‌റ്റേഷന്‍, കോടതി, പങ്കജം കവല തുടങ്ങി ഭൂരിഭാഗം ഇടങ്ങളിലും വഴിവിളക്കുകൾ പൂര്‍ണമായും അണഞ്ഞുകിടക്കുകയാണ്. തിരക്കേറിയ മാര്‍ക്കറ്റ് ഭാഗത്ത് വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചാല്‍ ആര്‍ക്കും പോകാന്‍ കഴിയാത്ത സ്‌ഥിതിയാണ്. ഇവിടെ മെട്രോ സൗന്ദര്യവത്കരണം നടക്കുന്നതിനാല്‍ വെളിച്ചമില്ലാത്തത് മൂലം അപകടത്തില്‍പെടുന്നവരുടെ എണ്ണവും ഏറി. ഇതിനിെട ചില വാർഡുകളിൽ മാത്രം തെരുവുവിളക്കുകൾ സ്‌ഥാപിക്കാനുള്ള നീക്കവും വിവാദമായിട്ടുണ്ട്. അധികൃതർക്ക് താൽപര്യമില്ലാത്ത കൗൺസിലർമാരുടെ വാർഡുകൾ മനഃപൂർവം അവഗണിക്കുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് 20ാം വാർഡ് കൗൺസിലർ ഷൈജി, നഗരസഭ കവാടത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story