Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 10:59 AM IST Updated On
date_range 3 Jan 2018 10:59 AM ISTമാതാ മാധുര്യ കവല വികസനത്തിന് 25 ലക്ഷം
text_fieldsbookmark_border
ആലുവ: പമ്പ് കവലയോട് ചേർന്ന മാതാ മാധുര്യ കവലയുടെ വികസനത്തിന് 25 ലക്ഷം രൂപ അനുവദിച്ചു. പെരുമ്പാവൂര്‍ ദേശസാത്കൃത റോഡില്‍നിന്ന് ആലുവ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇൻറര്‍ ലോക്കിങ് കട്ട വിരിക്കാനാണ് തുക അനുവദിച്ചത്. നേരേത്ത ഈ ഭാഗം വീതികൂട്ടാന്‍ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ ക്വാര്ട്ടേഴ്സിെൻറ മുന്‍ഭാഗത്തെ 6.2 സെൻറ് സ്‌ഥലം വിട്ടുനല്‍കിയിരുന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നിവേദനത്തെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് സ്‌ഥലം അനുവദിച്ചത്. ഇതിെൻറ തുടര്‍ നടപടിയായാണ് ഈ ഭാഗത്ത് കട്ട വിരിക്കാന്‍ 25 ലക്ഷം അനുവദിച്ചത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജോലി എത്രയും വേഗം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു. ഒറ്റാല്‍ സിനിമ പ്രദര്‍ശിപ്പിച്ചു ആലുവ: തുരുത്ത് പെരിയാര്‍ റെസിഡൻറ്‌സ് അസോസിയേഷനും റോട്ടറി ഗ്രാമദളം വായനശാലയും ചേർന്ന് ഒറ്റാല്‍ സിനിമ പ്രദര്‍ശനം നടത്തി. പുതുവത്സരാഘോഷത്തിെൻറ ഭാഗമായി തുരുത്ത് കെ.വൈ.എൽ.പി സ്‌കൂളിന് സമീപമാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടമശ്ശേരി ജലസേചന കനാലിൽ മാലിന്യം തള്ളുന്നു ആലുവ: കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി ജലസേചന കനാലിൽ മാലിന്യം തള്ളുന്നതായി പരാതി. പെരിയാറ്റില്‍നിന്ന് പമ്പ് ചെയ്യുന്ന ജലസേചന കനാലിലാണ് പലതരത്തിലുള്ള മാലിന്യം തള്ളുന്നത്. കുട്ടമശ്ശേരിയില്‍ സ്‌ഥാപിച്ചിട്ടുള്ള പമ്പ് ഹൗസ് വഴി പെരിയാറ്റില്‍നിന്നുള്ള വെള്ളം കുണ്ടോപാടം ഭാഗത്തേക്കും കുട്ടമശ്ശേരി സ്‌കൂള്‍ ഭാഗത്തേക്കുമുള്ള രണ്ട് കനാലുകളിലൂടെയാണ് പോകുന്നത്. ഇതില്‍ കുട്ടമശ്ശരി സ്‌കൂള്‍ ഭാഗത്തേക്ക് പോകുന്ന കനാലിലാണ് മാലിന്യം തള്ളുന്നത്. കച്ചവട സ്‌ഥാപനങ്ങളില്‍നിന്നുള്ള പഴക്കുലകളുെടയും മറ്റും തണ്ടുകൾ, പ്ലാസ്‌റ്റിക് മാലിന്യം എന്നിവയാണ് തള്ളുന്നത്. ഇതുമൂലം കൃഷിസ്‌ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കുഴലുകളില്‍ പ്ലാസ്‌റ്റിക് മാലിന്യം ഉള്‍പ്പെടെ അടിയുന്നത് പതിവായി. ഇതോടെ കൃഷിയിടങ്ങളിലേക്ക് വെള്ളം ലഭിക്കാത്ത സ്‌ഥിതിയാണ്. കനാലിലേക്ക് മാലിന്യം തള്ളുന്നത് മൂലം വെള്ളം ലഭിക്കാന്‍ അവ കോരി മാറ്റേണ്ട ഗതികേടിലാണ് കർഷകര്‍. ജലസേചന കനാലിലേക്ക് മാലിന്യം തള്ളുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story