Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിദിനാചരണം; യോഗം...

കരിദിനാചരണം; യോഗം ചേര്‍ന്നു

text_fields
bookmark_border
ആലുവ: ദേശീയതലത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കരിദിനം ആചരിച്ചതി‍​െൻറ ഭാഗമായി ഐ.എം.എ ജില്ല കമ്മിറ്റി യോഗം ചേര്‍ന്നു. ആലുവ ഐ.എം.എ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ എല്ലാ ശാഖകളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം.എന്‍. മേനോന്‍, ജില്ല പ്രസിഡൻറ് ഡോ. ദിനേശ്, കണ്‍വീനര്‍ ഡോ. ശ്രീകുമാര്‍ വര്‍മ, ഡോ. എന്‍.എസ്.ഡി. രാജു, ഡോ. എന്‍.വി. മാര്‍ക്കോസ്, ഡോ. എം.എ. തോമസ് എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാറി​െൻറ വികലമായ ആരോഗ്യ നയത്തിനെതിരെ പോരാടേണ്ട ആവശ്യകതയെകുറിച്ച് ചര്‍ച്ച നടത്തി. നാഷനല്‍ മെഡിക്കല്‍ കമീഷന് എതിരെയുള്ള സമരങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ജില്ലയില്‍ ഡോക്ടര്‍മാരുടെ സമരം പൂര്‍ണമായിരുന്നെന്ന് യോഗം വിലയിരുത്തി. എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുകയും ഒ.പികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. എന്നാല്‍, അത്യാഹിത വിഭാഗങ്ങള്‍ക്ക് തടസ്സം വരുത്തിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സമരം പൂര്‍ണം ആലുവ: ഐ.എം.എ ദേശീയതലത്തില്‍ നടത്തിയ കരിദിനാചരണം മധ്യകേരള ബ്രാഞ്ചില്‍ പൂര്‍ണമായിരുന്നു. അംഗങ്ങളെല്ലാം ഒ.പികള്‍ ബഹിഷ്‌കരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയില്‍ ഡോക്ടര്‍മാര്‍ ഒ.പികളില്‍ എത്തിയില്ല. എന്നാല്‍, അത്യാഹിത വിഭാഗം, ഐ.പി വിഭാഗം എന്നിവ പതിവുപോലെ പ്രവര്‍ത്തിച്ചു. അതിനാല്‍ത്തന്നെ രോഗികള്‍ക്ക് കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ആലുവ ജില്ല ആശുപത്രിയടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ പണിമുടക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story