Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 10:59 AM IST Updated On
date_range 3 Jan 2018 10:59 AM ISTഎൻ.സി.പിയിലേക്ക് ആർക്കും വരാം ^രാജീവ്കുമാര്‍ ഝാ
text_fieldsbookmark_border
എൻ.സി.പിയിലേക്ക് ആർക്കും വരാം -രാജീവ്കുമാര്‍ ഝാ കൊച്ചി: എൻ.സി.പിയുടെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന ആർക്കും പാർട്ടിയിലേക്ക് വരാമെന്ന് യുവജന വിഭാഗമായ നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) അധ്യക്ഷൻ രാജീവ് കുമാർ ഝാ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ് ബി ലയിക്കുന്നതിനെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഇതുസംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. ദേശീയതലത്തിൽ നാഷനൽ യൂത്ത് െഡവലപ്മെൻറ് കമീഷൻ രൂപവത്കരിക്കണമെന്നും തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതുവരെ സംസ്ഥാന സർക്കാർ 5000 രൂപ വേതനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഷെനിൻ മന്തിനാട്, വൈസ് പ്രസിഡൻറ് അഫ്സൽ കുഞ്ഞുമോൻ, ജന. സെക്രട്ടറി പി.എ. സമദ്, ജില്ല പ്രസിഡൻറ് ഹബീബ് റഹ്മാൻ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story