Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുവിളക്ക്...

തെരുവുവിളക്ക് പ്രവര്‍ത്തിക്കാത്തതിനെതിരെ പ്രതിഷേധ ജ്വാല

text_fields
bookmark_border
ആലുവ: നഗരത്തില്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രതിഷേധ ജ്വാല തെളിച്ചു. നഗരസഭ ഓഫിസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ മുമ്പ് യുവമോര്‍ച്ച നഗരസഭ ചെയര്‍പേഴ്‌സനെ ഉപരോധിച്ചിരുന്നു. 15 ദിവസത്തിനകം വിളക്കുകള്‍ സ്‌ഥാപിക്കുമെന്നാണ് അന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍, 26 വാര്‍ഡുകളില്‍ കേവലം ആെറണ്ണത്തില്‍ മാത്രമാണ് വിളക്കുകള്‍ പ്രവര്‍ത്തിച്ചതെന്ന് സമരക്കാര്‍ ആരോപിച്ചു. നഗരസഭ ഓഫിസ് പരിസരമടക്കം നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ ഇരുട്ടിലാണ്. കാല്‍നടപോലും സാധിക്കാതെയായതോടെയാണ് സംഘടന വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധം ജില്ല പ്രസിഡൻറ് ദിനില്‍ ദിനേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മിഥുന്‍ ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി പ്രീത രവീന്ദ്രൻ, യുവമോര്‍ച്ച ഭാരവാഹികളായ സേതുരാജ് ദേശം, ജയപ്രകാശ് കുന്നത്തേരി, സുമേഷ് നാരായണൻ, കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി രാജീവ് മുതിരക്കാട് എന്നിവര്‍ സംസാരിച്ചു. ശുചിത്വ ബോധനയജ്ഞ പദയാത്രക്ക് തുടക്കം ആലുവ: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് സംഘടിപ്പിക്കുന്ന ശുചിത്വ ബോധനയജ്ഞ പദയാത്രക്ക് തുടക്കമായി. ഈ മാസം 15 വരെ നടക്കുന്ന പദയാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പതിനാറോളം സംഘടനകളാണ് സ്വീകരണം സംഘടിപ്പിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു. പദയാത്രയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സമ്മേളനം എസ്.പി എ.വി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മിത്രാധാം കണ്‍വീനര്‍ ഡോ. ജോര്‍ജ് പിട്ടാപ്പിള്ളില്‍ ആമുഖ പ്രഭാഷണം നടത്തി. ബാലാവകാശ കമീഷന്‍ അംഗം എം.പി. ആൻറണി അധ്യക്ഷത വഹിച്ചു. ജില്ല ശുചിത്വ മിഷന്‍ അസിസ്റ്റൻറ് കോഓഡിനേറ്റര്‍ സി.കെ. മോഹനന്‍ സന്ദേശം നല്‍കി. രാജഗിരി പ്രോജക്ട് ഡയറക്ടര്‍ മീന കുരുവിള, സ്വാമി ശിവസ്വരൂപാനന്ദ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story