Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുൻ റോ മേധാവി...

മുൻ റോ മേധാവി രജീന്ദർ​ ഖന്ന ഉപ എൻ.എസ്​.എ

text_fields
bookmark_border
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങി​െൻറ (റോ) മുൻ മേധാവി രജീന്ദർ ഖന്നയെ ഉപ ദേശീയ സുരക്ഷ ഉപദേഷ്ടാവായി (ഡെപ്യൂട്ടി എൻ.എസ്.എ ) നിയമിച്ചു. 1978 ബാച്ചിലെ റിസർച്ച് ആൻഡ് അനാലിസിസ് വിങ് സർവിസ് (റാസ്) ഉദ്യോഗസ്ഥനായ ഖന്ന നിരവധി ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. ഭീകരവാദം, പാകിസ്താൻ എന്നീ വിഷയങ്ങളിൽ നിപുണനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭ സമിതിയാണ് ഖന്നയുടെ നിയമനം അഗീകരിച്ചത്. എന്നുവരെ ഇദ്ദേഹം പദവിയിൽ തുടരുമെന്ന് പഴ്സണൽ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ദേശീയ സുരക്ഷ കൗൺസിൽ സെക്രേട്ടറിയറ്റിലെ അയൽരാജ്യ പഠനവുമായി ബന്ധപ്പെട്ട വിഭാഗത്തിൽ പ്രത്യേക ഒാഫിസറാണ് നിലവിൽ ഖന്ന. 2014 ആഗസ്റ്റിൽ ഉപ എൻ.എസ്.എയായി നിയമിതനായ അരവിന്ദ് ഗുപ്ത കഴിഞ്ഞ വർഷം ആഗസ്റ്റിൽ വിരമിച്ചതിനെ തുടർന്നാണ് ഒഴിവുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story