Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 5:42 AM GMT Updated On
date_range 2018-01-02T11:12:00+05:30അനുസ്മരണ സമ്മേളനം
text_fieldsമാവേലിക്കര: ജി. സണ്ണി സ്മാരക ഫൗണ്ടേഷെൻറ നേതൃത്വത്തിൽ നഗരസഭ മുൻ ഉപാധ്യക്ഷൻ ജി. സണ്ണി അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പൻ കുര്യന് ജി. സണ്ണി സ്മാരക പുരസ്കാരം മുൻ എം.എൽ.എ എം. മുരളി സമ്മാനിച്ചു. ചികിത്സ ധനസഹായം ഫാ. വി.എം. മത്തായി വിലനിലം വിതരണം ചെയ്തു. നഗരസഭ മുൻ അധ്യക്ഷൻ കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ലീല അഭിലാഷ്, ഉപാധ്യക്ഷൻ പി.കെ. മഹേന്ദ്രൻ, കൗൺസിലർമാരായ കെ. ഗോപൻ, എസ്. രാജേഷ്, കേരള കോൺഗ്രസ്(ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ജോർജ് ജോസഫ്, ട്രഷറർ ബാബു വലിയവീടൻ, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ജേക്കബ് ജോൺ കല്ലട, സൈമൺ വർഗീസ് കൊമ്പശ്ശേരിൽ, പരുമല കൗൺസിൽ അംഗം ഫാ. ജോൺസ് ഈപ്പൻ, പുതിയകാവ് സെൻറ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ടി.ടി. തോമസ് ആലാ, ട്രസ്റ്റി ജോർജ് വർഗീസ്, സെക്രട്ടറി ബാബു പി. ജോൺ, കൊറ്റാർകാവ് സൗത്ത് െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സോമശേഖരൻ, ഫാ. ഗീവർഗീസ് നെടിയമലയിൽ, ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ് വി.പി. ജയചന്ദ്രൻ, കോഓഡിനേറ്റർ ജോർജ് തഴക്കര, സെക്രട്ടറി ബിനു തങ്കച്ചൻ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും മുഹമ്മ: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷന്‍ പരിധിയില്‍ ആര്യാട് ലൂഥറന്‍ മിഷന്‍ സ്‌കൂള്‍ പരിസര പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Next Story