Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: പൾസർ സുനിയെ കുറ്റപത്രം വായിച്ച്​ കേൾപ്പിച്ചു

text_fields
bookmark_border
അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ േകസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അഭിഭാഷകനൊപ്പമാണ് സുനി അങ്കമാലി കോടതിയിലെത്തിയത്. സുനിയും മറ്റ് രണ്ട് പ്രതികളും കുറ്റപത്രത്തി​െൻറ പകർപ്പ് ഏറ്റുവാങ്ങി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് സുനിയെ കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് കാലാവധി കോടതി ഇൗമാസം 15 വരെ നീട്ടി. നടപടി പൂർത്തിയാക്കി വൻ സുരക്ഷയിലാണ് പ്രതിയെ വിയ്യൂർ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയത്. മറ്റ് പ്രതികളും അടുത്ത ദിവസങ്ങളിൽ കോടതിയിൽ ഹാജരായി കുറ്റപത്രം വായിച്ച് കേട്ട് കൈപ്പറ്റുമെന്ന് അഭിഭാഷകൻ പറഞ്ഞു. കുറ്റപത്രം ഏറ്റുവാങ്ങുന്ന നടപടി പൂർത്തിയാകുന്ന മുറക്ക് എറണാകുളം സെഷൻസ് കോടതിയിൽ പ്രതികൾക്കായി ജാമ്യാപേക്ഷ സമർപ്പിക്കും. വിചാരണക്കോടതി ഏതെന്ന് സെഷൻസ് കോടതിയായിരിക്കും തീരുമാനിക്കുക. തെളിവുകളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച സാക്ഷിമൊഴികളുടെയും രഹസ്യമൊഴികളുടെയും മറ്റ് തെളിവുകളുടെയും പകർപ്പുകൾ ആവശ്യപ്പെട്ട് നടൻ ദിലീപ് അങ്കമാലി കോടതിയിൽ അപേക്ഷ നൽകി. നവംബർ 22നാണ് പൾസർ സുനിയെ ഒന്നാം പ്രതിയും നടൻ ദിലീപിനെ എട്ടാം പ്രതിയുമായി അങ്കമാലി കോടതിയിൽ 650 പേജുകളുള്ള അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മൊത്തം 12 പ്രതികളാണുള്ളത്. 355 ഒാളം സാക്ഷി മൊഴികളും15ഒാളം രഹസ്യമൊഴികളും 450ഒാളം രേഖകളും മറ്റ് ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും അനുബന്ധ കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതിയിൽ ഹാജരായി ദിലീപ് കുറ്റപത്രം ഏറ്റുവാങ്ങിയിരുന്നു. ത​െൻറ പേരിൽ ഉന്നയിച്ച ആരോപണങ്ങളും തെളിവുകളും കെട്ടിച്ചമച്ചതാണെന്നും ഇതി​െൻറ നിജസ്ഥിതി ബോധ്യപ്പെടുന്നതിന് തെളിവുകൾ ഉൾപ്പെട്ട മെമ്മറി കാർഡി​െൻറ പകർപ്പും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളുടെയും മറ്റും പകർപ്പുകളും നൽകണമെന്നാണ് ദിലീപ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അപേക്ഷ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. അനുബന്ധ കുറ്റപത്രം കോടതി പരിശോധിക്കാൻ മുമ്പ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുെത്തന്ന നടൻ ദിലീപി​െൻറ പരാതിയിൽ ഇൗ മാസം ഒമ്പതിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story