Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 5:42 AM GMT Updated On
date_range 2 Jan 2018 5:42 AM GMTപൗർണമി പ്രാർഥന
text_fieldsbookmark_border
അരൂർ: ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകരഗുരുവിെൻറ ജന്മഗൃഹമായ ചന്തിരൂർ ആശ്രമത്തിൽ നടത്തി. ജനനി അഭേദ ജ്ഞാന തപസ്വിനി നേതൃത്വം നൽകി. തിരുവനന്തപുരം ആശ്രമം, മറ്റ് ഉപാശ്രമങ്ങൾ എന്നിവിടങ്ങളിലും പ്രാർഥന നടന്നു. വാർഷികാഘോഷവും പുരസ്കാര ദാനവും ആലപ്പുഴ: വിശ്വതേജസ്സ് മാസികയുടെ വാർഷികാഘോഷവും പുരസ്കാര ദാനവും നടന്നു. അമ്പലപ്പുഴ താലൂക്ക് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് കലവൂർ എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സാഹിത്യ പുരസ്കാരം കലവൂർ എൻ. ഗോപിനാഥനിൽനിന്ന് ആലപ്പുഴ രാജശേഖരൻ നായർ ഏറ്റുവാങ്ങി. വിശ്വതേജസ്സ് പത്രാധിപർ വി. രാജൻ അധ്യക്ഷത വഹിച്ചു. ആര്യാട് ഭാർഗവൻ, വി. അറുമുഖം, സിറിൾ ഡൊമിനിക്, സെൽവരാജ് എന്നിവർ സംസാരിച്ചു. ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story