Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ഡി.പി വർഗീയ...

പി.ഡി.പി വർഗീയ പാർട്ടിയാ​െണന്ന വാദം തിരുത്തി മുൻ ഏരിയ കമ്മിറ്റി അംഗം

text_fields
bookmark_border
ചാരുംമൂട്: പി.ഡി.പി വർഗീയ പാർട്ടിയാണെന്ന സി.പി.എം ഏരിയ സെക്രട്ടറിയുടെ വാദം ശരിയല്ലെന്ന് അതേ യോഗത്തിൽ മുൻ ഏരിയ കമ്മിറ്റിയംഗം. സി.ഐ.ടി.യു ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ആദിക്കാട്ടുകുളങ്ങരയിൽ നടത്തിയ തൊഴിലാളി സംഗമത്തിലാണ് പി.ഡി.പി വിഷയത്തിൽ പുതിയ ഏരിയ സെക്രട്ടറി പുലിവാൽ പിടിച്ചത്. വർഗീയ പാർട്ടിയായ പി.ഡി.പിയുമായി ഒരു ചങ്ങാത്തവും പാടില്ലെന്നാണ് ഏരിയ സെക്രട്ടറി മനോഹരൻ അഭിപ്രായപ്പെട്ടത്. എന്നാൽ, ടൗൺ വാർഡിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വരെ പരസ്യ സഖ്യം സ്വീകരിച്ചവരുടെ അഭിപ്രായത്തിനെതിരെ പി.ഡി.പിക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പി.ഡി.പിയുടെ പിന്തുണയോടെയാണ് കോൺഗ്രസി​െൻറ കുത്തകവാർഡ് സി.പി.എം പിടിച്ചെടുത്തത്. അവശ്യഘട്ടത്തിൽ സഹായം സ്വീകരിച്ചവർ പരസ്യമായി ആക്ഷേപിച്ചത് ശരിയല്ലെന്നായിരുന്നു പി.ഡി.പിയുടെ വാദം. തുടർന്നാണ് മുൻ ഏരിയ കമ്മിറ്റി അംഗം കൂടിയായ ജി. രഘു ക്ഷമാപണവുമായി രംഗെത്തത്തിയത്. ഏരിയ സെക്രട്ടറിയുടെ പ്രസംഗത്തിൽ പി.ഡി.പി പ്രവർത്തകർക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നുെവന്ന് പ്രസ്താവന നടത്തിയാണ് പ്രതിഷേധം തണുപ്പിച്ചത്. സി.പി.എമ്മിനുള്ളിലെ വിഭാഗീയതയാണ് അനവസരത്തിലെ അഭിപ്രായപ്രകടനത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യുവതിയെ അപമാനിക്കാന്‍ ശ്രമം; പ്രതി റിമാന്‍ഡില്‍ മാവേലിക്കര: 22കാരിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് മധ്യവയ്സകൻ അറസ്റ്റില്‍. തഴക്കര വെട്ടിയാര്‍ മേലേത്തറയില്‍ വീട്ടില്‍ ഉദയനാണ്(54) അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ വെണ്‍മണി സ്വദേശിനിയാണ് അപമാനിക്കപ്പെട്ടത്. പ്രതി യുവതിയുടെ തോളില്‍ തട്ടി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story