Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 5:42 AM GMT Updated On
date_range 2 Jan 2018 5:42 AM GMTഖുർആൻ പഠന മത്സര വിജയികൾ
text_fieldsbookmark_border
ആലുവ: വിശുദ്ധ ഖുർആൻ പൂർണമായും പഠിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആലുവ ചാലക്കൽ അൽ മദ്റസത്തുൽ ഇസ്ലാമിയ്യ നടത്തുന്ന ഖുർആൻ പഠന മത്സരത്തിെൻറ ആറാമത് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആലുവ ചാലക്കൽ സ്വദേശി സലിത സത്താർ ഒന്നും മലപ്പുറം പുലാമന്തോൾ സ്വദേശി എം.കെ. ജാഫർ രണ്ടും സ്ഥാനങ്ങൾ നേടി. മലപ്പുറം കടന്നമണ്ണ സ്വദേശി തസ്നീമക്കാണ് മൂന്നാം സ്ഥാനം. വിവിധ ജില്ലകളിൽനിന്നായി നൂറുകണക്കിനുപേർ പരീക്ഷയെഴുതി. റാങ്ക് ജേതാക്കളുടെയും വിജയികളുടെയും പട്ടിക ami.chalakkal.blogspot.comൽ. അടുത്ത മത്സരം ഫെബ്രുവരി 25ന് നടക്കും. വിവരങ്ങൾക്ക് : 96455 44960, 99958 01549, 94478 13941.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story