Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 5:42 AM GMT Updated On
date_range 2 Jan 2018 5:42 AM GMTപഠനയാത്ര നടത്തി
text_fieldsbookmark_border
കൂത്താട്ടുകുളം: പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് എസ്.എസ്.എ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതുവർഷ സമ്മാനമായി സൗജന്യ പഠനയാത്ര സംഘടിപ്പിച്ചു. പ്രത്യേക പരിഗണന വേണ്ട 30 കുട്ടികളും 10 സ്കൂൾ കുട്ടികളും അടങ്ങുന്ന സംഘം കൂത്താട്ടുകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ നീണ്ടൂർ ചെമ്മാച്ചേൽ ഫാം ടൂറിസം പാർക്ക് സന്ദർശിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി. ബി.പി.ഒ. കെ.എം. സുജാത, നിധി ജോസ് , ഇ.കെ. സിജി, റിസോഴ്സ് അധ്യാപകരായ റെയ്നിമോൾ കുര്യൻ, അനുരാജ്, ജോബി പൗലോസ്, കെ.പി. സീമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story