Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:12 AM IST Updated On
date_range 2 Jan 2018 11:12 AM ISTജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു ബോണ്ട് വ്യവസ്ഥയിൽ ഇളവ് വരുത്തി
text_fieldsbookmark_border
തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിച്ചു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദെൻറ നേതൃത്വത്തില്‍ ബോണ്ട് വിഷയം പരിശോധിക്കുന്നതിന് ചേര്‍ന്ന കമ്മിറ്റിയുടെ യോഗത്തിലാണ് വിദ്യാർഥികൾ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി രേഖാമൂലം അറിയിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബോണ്ട് സംബന്ധമായി ഉന്നയിക്കപ്പെട്ട നിര്‍ദേശം അനുഭാവപൂര്‍വം പരിഗണിക്കുന്നതിന് വിദ്യാർഥി പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ആ കമ്മിറ്റിയാണ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. സൂപ്പര്‍ സ്‌പെഷാലിറ്റി ബോണ്ട് കാലാവധി മൂന്നുവര്‍ഷം എന്നത് ഒരു വര്‍ഷമാക്കി കുറക്കും. സൂപ്പര്‍ സ്പെഷാലിറ്റി കോഴ്‌സ് കഴിഞ്ഞ് ബോണ്ട് ചെയ്യുന്നവരുടെ ഡെസിഗ്നേഷന്‍ സീനിയര്‍ റെസിഡൻറ് എന്നത് മാറ്റി അസിസ്റ്റൻറ് പ്രഫസര്‍ (പ്രൊവിഷനൽ) എന്നാക്കും. സൂപ്പര്‍ സ്‌പെഷാലിറ്റി ആവശ്യമായ ഡോക്ടര്‍മാരുടെയും ലഭ്യമായ ഡോക്ടര്‍മാരുടെയും എണ്ണം കണക്കാക്കി പരിശോധിച്ച് ആവശ്യമെങ്കില്‍ നേരത്തേ ബോണ്ട് പൂര്‍ത്തിയാക്കിയവരെ കഴിയുമെങ്കില്‍ ഒഴിവാക്കും. എം.ഡി/എം.എസ് കഴിഞ്ഞാല്‍ നിര്‍ബന്ധിത ബോണ്ട് ആറ് മാസമാക്കും. എം.ഡി/എം.എസ് കഴിഞ്ഞാല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി നേരിട്ട് അഡ്മിഷന്‍ കിട്ടിയാല്‍ ബോണ്ട് കാലാവധി ഒരുവര്‍ഷം മാത്രമാകും. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിളിച്ചുചേർത്ത ചർച്ചക്കൊടുവിൽ പിൻവലിച്ച സമരം ജൂനിയർ ഡോക്ടർമാർ വീണ്ടും പുനരാരംഭിച്ചിരുന്നു. സമരത്തിനാധാരമായി ഉന്നയിച്ച വിഷയങ്ങളിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരു ഉറപ്പും കിട്ടിയില്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് അവസാനിപ്പിച്ച സമരം വീണ്ടും ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story