Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവത്സരാഘോഷം:...

പുതുവത്സരാഘോഷം: പൊലീസ്​ പരിശോധനയിൽ കുടുങ്ങിയവർ നിരവധി

text_fields
bookmark_border
കൊച്ചി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കൊച്ചി റേഞ്ചിന് കീഴിൽ നടത്തിയ പൊലീസ് പരിശോധനയിൽ നിരവധി പേർ കുടുങ്ങി. കൊച്ചി സിറ്റി, എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. കൊച്ചി റേഞ്ചിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1030 പേർക്കെതിരെ നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് 180 കേസ് രജിസ്റ്റർ ചെയ്തു. 203 പേർക്കെതിരെ നടപടി സ്വീകരിച്ചു. അനധികൃത ചീട്ടുകളിയിലേർപ്പെട്ടതിന് രണ്ട് കേസുകളിൽ 10 പേർക്കെതിരെ നടപടി സ്വീകരിച്ചു. മദ്യപിച്ച് ശല്യം ഉണ്ടാക്കിയതിന്105 കേസ് രജിസ്റ്റർ ചെയ്ത് 111 പേർക്കെതിരെ നടപടി സ്വീകരിക്കുകയും, സിഗ്നൽ തെറ്റിച്ചതിന് 34 കേസുകളിലായി 34 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് നേരെ പരസ്യമായി ലൈംഗിക ചേഷ്ട കാണിച്ചതിന് മൂന്ന് പേർക്കെതിരെ നടപടിയെടുത്തു. ലഹരി പദാർഥങ്ങൾ കൈവശം വെച്ചതിന് 34 കേസുകളിലായി 37 പേരെ അറസ്റ്റ് ചെയ്യുകയും സ്ഫോടകവസ്തുക്കൾ അനധികൃതമായി കൈവശം വെച്ചതിന് രണ്ടു കേസുകളിലായി 2 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് രണ്ടു കേസുകളിൽ അഞ്ചുപേർ അറസ്റ്റിലായി. അശ്രദ്ധമായി വാഹനമോടിച്ചതിന് 78 പേർക്കെതിരെ നടപടി സ്വീകരിച്ചു. മറ്റ് വിഭാഗത്തിൽപെട്ട കേസുകളുൾപ്പെടെ 1503 കേസുകളിലായി 1551 പേർക്കെതിരെ നടപടി സ്വീകരിച്ചു. 9147 വാഹനങ്ങൾ പരിശോധിക്കുകയും 3,859 ട്രാഫിക് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുൻകാലങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 552 പേരെ പരിശോധിക്കുകയും കുറ്റവാളികളെന്നുകണ്ട 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 354 ലോഡ്ജുകളും പരിശോധനക്ക് വിധേയമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story