Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 5:39 AM GMT Updated On
date_range 2 Jan 2018 5:39 AM GMTഫിസിയോ തെറപ്പി സെൻറർ തുടങ്ങി
text_fieldsbookmark_border
കൂത്താട്ടുകുളം: എസ്.എസ്.എ കൂത്താട്ടുകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് സ്പന്ദനം . പൊലീസ് ക്വാർേട്ടഴ്സ് സബ് സ്റ്റേഷൻ റോഡിൽ പുൽപ്പാറയിൽ ബിൽഡിങ്ങിലാണ് സെൻറർ ആരംഭിച്ചത്. ആഴ്ചയിൽ രണ്ട് ദിവസം ഇവിടെ സൗജന്യ സേവനം ലഭിക്കും. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ബിജു ജോൺ അധ്യക്ഷത വഹിച്ചു. ജില്ല േപ്രാജക്ട് ഓഫിസർ സജോയ് ജോർജ് പദ്ധതി വിശദീകരണം നടത്തി. കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങൾ തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയനും കണ്ണട വിതരണം മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലത ശിവനും ക്ഷേമ പദ്ധതികളുടെ വിതരണം പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയയും ഹോം ബേസ്ഡ് കുട്ടികൾക്ക് പഠനോപകരണങ്ങൾ നഗരസഭ വൈസ് ചെയർപേഴ്സൻ ഓമന ബേബിയും വിതരണം ചെയ്തു. കുട്ടികൾക്കുള്ള സൗജന്യ കസേരകളുടെ വിതരണം ഇലഞ്ഞി പഞ്ചായത്ത് അംഗം റിയ മനോജ് നിർവഹിച്ചു. സാബു ജേക്കബ് പുൽപ്പാറയിൽ സെൻററിെൻറ താക്കോൽ, നഗരസഭ ആരോഗ്യ സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസിന് കൈമാറി. തെറപ്പി ഉപകരണങ്ങൾ റോട്ടറി ക്ലബ് പ്രസിഡൻറ് ഡോ. സിജു വി. ജോസ് , വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാറിന് കൈമാറി. കൗൺസിലർമാരായ ഓമന മണിയൻ, എം.എം. അശോകൻ, ബിന്ദു മനോജ്, പി.സി. ജോസ്, എൽ. വസുമതിയമ്മ, എ.എസ്. രാജൻ, വിജയ ശിവൻ, ഗ്രേസി ജോർജ്, ജീനാമ്മ സിബി, ലിനു മാത്യു, അജി സ്കറിയ, ആർ. വത്സല ദേവി എന്നിവർ സംസാരിച്ചു. ബി.പി.ഒ കെ.എം. സുജാത സ്വാഗതവും ഷൈല സേവ്യർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story