Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:09 AM IST Updated On
date_range 2 Jan 2018 11:09 AM ISTവിദ്യാഭ്യാസ പരിശീലന പരിപാടി
text_fieldsbookmark_border
ആലുവ: വൈ.എം.സി.എ കേരള മേഖലയും മുളവൂർ ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയും സഹകരിച്ച് വിദ്യാർഥികൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും. മാസ്‌റ്റർ ബേഡ് സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 5.30 വരെ തോട്ടുമുഖം വൈ.എം.സി.എ സെൻററിലാണ് പരിപാടി. ഡോ. സി.വി. പുലയത്ത് ക്ലാസ് നയിക്കും. ഫോൺ: 98470 44441, 94972 02605. പതാക ദിനാചരണം ആലുവ: ബി.എം.എസ് ജില്ല സമ്മേളനത്തിെൻറ ഭാഗമായി ആലുവ മേഖലയിൽ പതാക ദിനാചരണം നടത്തി. കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ് യൂനിറ്റിെൻറ പതാക ജില്ല സെക്രട്ടറി കെ.വി. മധുകുമാർ ഉയർത്തി. ജില്ല ട്രഷറർ ധനീഷ് നീറിക്കോട് പങ്കെടുത്തു. വിവിധ യൂനിറ്റുകളിൽ മേഖല പ്രസിഡൻറ് ഇ.ജി. ജയപ്രകാശ്, സെക്രട്ടറി വി.കെ. അനിൽ കുമാർ, വൈസ് പ്രസിഡൻറ് പി.ആർ. രഞ്ജിത്ത്, വി.എം. ഗോപി, പി.കെ. കുഞ്ഞുമോൻ, എം.പി. സിദ്ധാർഥൻ, അനിൽ അമ്പാട്ടുകാവ്, മുരളി കൃഷ്ണൻ, കെ.ജി. അനീഷ് എന്നിവർ പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story