Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:09 AM IST Updated On
date_range 2 Jan 2018 11:09 AM ISTവഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊടുക്കണം ^ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊടുക്കണം -ജമാഅത്ത് കൗൺസിൽ കൊച്ചി: കേരള വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊടുക്കുന്നതിന് ഇനിയും കാലതാമസം വരുത്തരുതെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി യോഗം സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. വഖഫ് ബോർഡിൽ ആക്ടിനും റെഗുലേഷനും വിരുദ്ധമായി നിരവധി നിയമനങ്ങൾ നടത്തിവരുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിൽ നിയമവിരുദ്ധമായ നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദ് ചെയ്ത് വഖഫ് ആക്ടിനും റൂളിനും റെഗുലേഷനും വിേധയമായി നിയമനങ്ങൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഹൈദ്രോസ് കാരോത്തുകുഴി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.െഎ. പരീത് പ്രമേയങ്ങൾ അവതരിപ്പിച്ചു. വെട്ടത്തു മുഹമ്മദ് ഹാജി, മാവുടി മുഹമ്മദ് ഹാജി,പി.പി. അലിയാർ, എം. മുത്തുക്കുഞ്ഞ്, കെ.എ.അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story