Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 11:14 AM IST Updated On
date_range 28 Feb 2018 11:14 AM ISTപരീക്ഷ തീയതി
text_fieldsbookmark_border
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (2015 അഡ്മിഷൻ റഗുലർ/ 2013-2014 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷ തീയതി അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി പരീക്ഷകൾക്ക്, പരാജയപ്പെട്ട വിദ്യാർഥികൾക്ക് പിഴയില്ലാതെ മാർച്ച് ഏഴുവരെയും 50 രൂപ പിഴയോടെ എട്ടുവരെയും 500 രൂപ സൂപ്പർഫൈനോടെ 12വരെയും അപേക്ഷ സമർപ്പിക്കാം. സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന അപേക്ഷഫോറത്തിെൻറ വിലയായി 20 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി 20 രൂപ വീതവും (പരമാവധി 100 രൂപ) പരീക്ഷഫീസിനു പുറമെ അടക്കണം. 2013 അഡ്മിഷൻ വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് ഫീസായി 25 രൂപയും അടക്കണം. 2015 അഡ്മിഷൻ വിദ്യാർഥികളുടെ അപേക്ഷകൾ ബന്ധപ്പെട്ട കോളജുകളിൽനിന്ന് ഓൺലൈനായി സമർപ്പിക്കണം. 2013-2014 അഡ്മിഷൻ വിദ്യാർഥികളുടെ അപേക്ഷകൾ സർവകലാശാല ഓഫിസിൽ നേരിട്ട് സമർപ്പിക്കണം. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. വൈവവോസി മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവല്ല മാർത്തോമ കോളജിൽ നടത്താനിരുന്ന മൂന്നും നാലും സെമസ്റ്റർ/ രണ്ടാം വർഷ എം.എ ഇംഗ്ലീഷ് 2017 ഡിസംബർ (ൈപ്രവറ്റ് രജിസ്േട്രഷൻ റഗുലർ/ സപ്ലിമെൻററി/ മേഴ്സി ചാൻസ്) പരീക്ഷയുടെ വൈവവോസി മാർച്ച് ആറ്, ഏഴ് തീയതികളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ അതേ കേന്ദ്രത്തിൽ നടക്കും. ഈ പരീക്ഷയുടെ മറ്റു കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള വൈവവോസി പരീക്ഷകൾക്ക് മാറ്റമില്ല. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പ്രാക്ടിക്കൽ നാലാം സെമസ്റ്റർ ബി.ഫാം സപ്ലിമെൻററി ജനുവരി 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 28 മുതൽ മാർച്ച് ഒമ്പതുവരെ പുതുപ്പള്ളി ചെറുവാണ്ടൂർ ഡി.പി.എസ് കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. മൂന്നാം സെമസ്റ്റർ ബി.എ/ ബി.എസ്സി സൈക്കോളജി പരീക്ഷ മൂന്നാം സെമസ്റ്റർ ബി.എ സൈക്കോളജിയുടെയും ബി.എസ്സി സൈക്കോളജിയുടെയും (സി.ബി.സി.എസ്.എസ്- 2013ന് മുമ്പുള്ള അഡ്മിഷൻ) പൊതു കോംപ്ലിമെൻററി കോഴ്സായ സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്സ് ആൻഡ് എലിമെൻററി േപ്രാബബിലിറ്റി എന്ന പേപ്പറിെൻറ പരീക്ഷ ഇന്ന് നടക്കും. പരീക്ഷഫലം 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ മലയാളം (സി.എസ്.എസ് ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 12വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ആക്ചൂറിയൽ സയൻസ് (ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 13വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ അനിമേഷൻ ആൻഡ് മൾട്ടിമീഡിയ (ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 12വരെ അപേക്ഷിക്കാം. തണ്ണീർത്തട ശിൽപശാല മാർച്ച് ഏഴ് മുതൽ 10വരെ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പരിസ്ഥിതി പഠനവിഭാഗം ആഭിമുഖ്യത്തിൽ നടത്തുന്ന തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ചതുർദിന സംസ്ഥാനതല ശിൽപശാല മാർച്ച് ഏഴിന് ആരംഭിക്കും. തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ പുനരവലോകനം, തണ്ണീർത്തടങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവയാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിെൻറ ഭാഗമായി വേമ്പനാട്ടുകായലിെൻറ മലിനീകരണം, ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും പരിശീലന പ്രവർത്തനങ്ങളും നടത്തും. ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ തുടങ്ങിയവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം. എം.ജി: ആഗോള ജൈവസംഗമത്തിന് മാർച്ച് 15വരെ രജിസ്റ്റർ ചെയ്യാം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രവർത്തിക്കുന്ന അന്തർസർവകലാശാല സുസ്ഥിര ജൈവകൃഷി പഠന കേന്ദ്രം ആഭിമുഖ്യത്തിൽ ഏപ്രിൽ 21 മുതൽ 24വരെ നടത്തുന്ന ആഗോള ജൈവസംഗമത്തിനും പ്രദർശനത്തിനും മാർച്ച് 15വരെ രജിസ്റ്റർ ചെയ്യാം. ആഗോള ജൈവസംഗമത്തിെൻറ ഭാഗമായി 'സുസ്ഥിര ജൈവകൃഷിയിലെ നൂതന പ്രവണതകൾ' വിഷയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും പ്രതിനിധിയാകാനും ഓൺലൈനായി www.isteofsa@mgu.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ശാസ്ത്രം, ആരോഗ്യം പരിസ്ഥിതി, സംസ്കാരം, മാധ്യമം, കർഷകർ, വാണിജ്യം എന്നീ മേഖലകളിലായി 44 ഉപവിഷയങ്ങളിൽ അഞ്ചു വേദിയിലായി പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും. 200 പ്രബന്ധങ്ങൾക്കാണ് അവതരണാനുമതി ലഭിക്കുക. ഭക്ഷണം ഉൾപ്പെടെ രജിസ്േട്രഷൻ ഫീസ് 3000 രൂപയാണ്. ഗവേഷക വിദ്യാർഥികൾക്ക് 1500 രൂപയും ഇതര വിദ്യാർഥികൾക്ക് 1000 രൂപയും വിദ്യാർഥികളുടെ രജിസ്േട്രഷൻ ഫീസ് ഡിപ്പാർട്മെൻറ് ഫണ്ടിൽനിന്ന് നൽകാനുള്ള അനുമതിയും ലഭ്യമാക്കും. സെമിനാറിൽ പങ്കെടുക്കുന്നതിനായി കൃഷിഭവനിൽനിന്നുള്ള സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കുന്ന കർഷകർക്ക് 100 രൂപ നൽകിയാൽ മതി. സംഗമത്തോടനുബന്ധിച്ച് ജൈവകാർഷിക പ്രദർശനവും ഒരുക്കുന്നുണ്ട്. 100 ചതുരശ്രയടി വിസ്തീർണമുള്ള ഒരു സ്റ്റാളിന് 5000 രൂപയാണ് ഫീസ്. 110 സ്റ്റാളുകളാണ് ഉണ്ടാകുക. കൃഷിഭവനിൽനിന്നോ കേരള ജൈവ കർഷകസമിതിയിൽ നിന്നോ സാക്ഷ്യപത്രം ഹാജരാക്കുന്ന കർഷകർക്ക് 500 രൂപ നൽകിയാൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story