Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:24 AM GMT Updated On
date_range 28 Feb 2018 5:24 AM GMT'സപ്ലൈകോയിൽ ഡെപ്യൂേട്ടഷൻ അവസാനിപ്പിക്കണം'
text_fieldsbookmark_border
കൊച്ചി: സപ്ലൈകോയിൽ പ്രമോഷൻ തസ്തികകളിൽ ഡെപ്യൂേട്ടഷൻ നിയമനം പൂർണമായി അവസാനിപ്പിക്കണമെന്ന് സപ്ലൈകോ നാഷനൽ എംപ്ലോയീസ് അസോസിയേഷൻ (െഎ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ െസക്രട്ടറി ആർ. വിജയകുമാർ ആവശ്യപ്പെട്ടു. അസോസിയേഷൻ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ പി.ജി. രമണൻ അധ്യക്ഷത വഹിച്ചു. സുബാഷ് മുഖത്തല, ഡി.എൻ. ദിലീപ്കുമാർ, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. സപ്ലൈകോ േട്രഡ് യൂനിയൻ സംയുക്ത ഫോറം ഭാരവാഹികളായി ആർ. വിജയകുമാർ -െഎ.എൻ.ടി.യു.സി (ചെയർ.), ടി.ഒ. അബ്ദുല്ല -എസ്.ടി.യു, പി.ജി. രമണൻ -െഎ.എൻ.ടി.യു.സി -(വൈസ് ചെയർ.), ടി. നസറുദ്ദീൻ -എസ്.ടി.യു (കൺ.), സി.പി. വിജയൻ -എംപ്ലോയീസ് ഫ്രണ്ട് (ട്രഷ.), ടി.പി. ഹസൻ -ഫ്രണ്ട് (ജോ. കൺ.), കെ. സുരേന്ദ്രൻ -െഎ.എൻ.ടി.യു.സി, ഷംസുദ്ദീൻ എം.എൽ.എ -എസ്.ടി.യു, വിൻസെൻറ് ജോസഫ് -ഫ്രണ്ട് (രക്ഷാ.) എന്നിവരെ തെരഞ്ഞെടുത്തു.
Next Story