Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ഡി.ജെ.എസ്​...

ബി.ഡി.ജെ.എസ്​ നിലപാടുകളെ വിമർശിച്ച്​ മണ്ഡലം മുൻ പ്രസിഡൻറ്​

text_fields
bookmark_border
ചെങ്ങന്നൂര്‍: ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വത്തി​െൻറ നിലപാടുകളെ വിമര്‍ശിച്ച ജില്ല നേതൃത്വത്തിലുള്ളവര്‍ പിന്നീട് മലക്കംമറിയുന്നത് അപഹാസ്യമാണെന്ന് ചെങ്ങന്നൂർ നിയോജകമണ്ഡലം മുൻ പ്രസിഡൻറ് ഫിലിപ് ജോൺ. ന്യൂനപക്ഷങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത നിലയിലേക്ക് എൻ.ഡി.എ മുന്നണി സംവിധാനം മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, ഇത് മുഖവിലയ്ക്കെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നീക്കം നടത്താത്ത സാഹചര്യത്തിലാണ് താന്‍ രാജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മേഖലകളിലെ പദ്ധതികളിൽ അന്വേഷണം വേണം ചെങ്ങന്നൂർ: കാലാകാലങ്ങളായി പട്ടികജാതി മേഖലകളിൽ പ്രഖ്യാപിച്ച സർക്കാർ പദ്ധതികളെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് കേരള ജനപക്ഷം സംസ്ഥാന വൈസ് ചെയർമാൻ എസ്. ഭാസ്കരപിള്ള ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസ്. ഗോപാലകൃഷ്ണകുറുപ്പ് അധ്യക്ഷത വഹിച്ചു. ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എൻ.എ. നജുമുദ്ദീൻ, യുവജനപക്ഷം സംസ്ഥാന വൈസ് പ്രസിഡൻറ് എബി വി. ജോൺ, നിയോജകമണ്ഡലം പ്രസിഡൻറ് ബൈജു മാന്നാർ, പി.ജെ. സാംകുട്ടി, ഇമ്മാനുവൽ ഡേവിഡ്, സാബു ആൻറണി, ലിബിൻ മാത്യു, ബെൻ വി. തോമസ് എന്നിവർ സംസാരിച്ചു. മാർച്ച് 15ന് മണ്ഡലം കൺെവൻഷൻ ചേരാൻ യോഗം തീരുമാനിച്ചു. വൈദ്യുതി മുടങ്ങും ആലപ്പുഴ: സൗത്ത് സെക്ഷൻ പരിധിയിൽ വഴിച്ചേരി, കുഴിയിൽ, ആസ്പിൻവാൾ എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. അരൂർ: എഴുപുന്ന കോൺവൻറ്, എച്ച്.എഫ്, എ.എഫ്.ഡി.സി, ഇന്നോവേറ്റിവ് ഫുഡ്സ് എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story