Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 5:44 AM GMT Updated On
date_range 27 Feb 2018 5:44 AM GMTകരീലക്കുളങ്ങരയിൽ അപകടം; നാട്ടുകാർ ദേശീയപാത ഉപരോധിച്ചു
text_fieldsbookmark_border
കായംകുളം: കരീലക്കുളങ്ങരയിൽ തിങ്കളാഴ്ച രാവിലെ 11ന് വീണ്ടും അപകടം അരങ്ങേറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. സ്പിന്നിങ് മില്ലിന് സമീപം ലോറി ഒാേട്ടാറിക്ഷയിലിടിച്ച് ഒാേട്ടാ ഡ്രൈവർ ഹരിപ്പാട് താമല്ലാക്കൽ പാങ്ങോട്ട്തെക്കതിൽ മുഹമ്മദ്കുഞ്ഞ് (68), ലോറിയിലുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് നൗഫൽ (45) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് 12 മണിവരെയാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്. ഞായറാഴ്ച രാവിലെ ദേശീയപാതയിൽ എം.എസ്.എം കോളജിന് സമീപം കെ.എസ്.ആർ.ടി.സി ബസ് പിക് അപ് വാനിൽ ഇടിച്ച് ഡ്രൈവർ മരിച്ചിരുന്നു. പിക് അപ് വാൻ ഡ്രൈവർ പത്തനാപുരം മഞ്ഞക്കാല തലവൂർ നെടുവന്നൂർ സുരേന്ദ്ര ഭവനിൽ നിഷുകുമാറാണ് (ഗിരീഷ് -39) മരിച്ചത്. വാനിലുണ്ടായിരുന്ന കുന്നിക്കോട് ചരുവിള പുത്തൻവീട്ടിൽ നിസാമുദ്ദീൻ (41), കരീലകുളങ്ങര ആദിക്കാട്ടു തെക്കതിൽ ബാബു (47) എന്നിവർക്ക് പരിക്കേറ്റു. ഒരുമാസത്തിനിെട കൃഷ്ണപുരത്തിനും കരീലക്കുളങ്ങരക്കും ഇടയിലുണ്ടായ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും പരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. അതേസമയം അപകടങ്ങൾ ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എൽ.എ ട്രാഫിക് െഎ.ജി മനോജ് എബ്രഹാമിന് കത്ത് നൽകി. അടിയന്തര പരിഹാരം കാണണമെന്ന് യു. പ്രതിഭ എം.എൽ.എ ആവശ്യപ്പെട്ടിരുന്നതാണ്. ദേശീയപാതയിൽ രാമപുരത്തിനും കൃഷ്ണപുരത്തിനും ഇടയിലാണ് തുടർച്ചയായി അപകടങ്ങൾ അരങ്ങേറുന്നത്. പരിപാടികൾ ഇന്ന് ആലപ്പുഴ ഇ.എം.എസ് സ്‌റ്റേഡിയം: ദേശീയ ഫുട്‌ബാള്‍ മേള മാസ്ഗാല സോക്കർ -6.00 കലക്ടറുടെ ചേംബർ: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട യോഗം -4.30 വയലാർ വടക്ക് പുതുമന ഘണ്ടാകർണേശ്വരി ക്ഷേത്രം: പൂരം ഉത്സവം. താലപ്പൊലിവരവ് -രാവിലെ 9.30, പട്ടുംതാലിയും ചാർത്ത് -10.00 തുറവൂർ പുത്തൻകാവ് മഹാദേവി ക്ഷേത്രം: ഉത്സവം. നൃത്തം -9.00 ചേർത്തല പള്ളിപ്പുറം വടക്കുംകര ക്ഷേത്രം: പൂരം ഉത്സവം. ശാസ്ത്രീയ നൃത്തസന്ധ്യ -7.00 മുഹമ്മ കൂറ്റുവേലി ശ്രീദുർഗ ക്ഷേത്രം: തിരുവുത്സവം. ശ്രീബലി -രാവിെല 8.00, കാഴ്ചശ്രീബലി -5.30, നൃത്താഞ്ജലി -7.00 ചുനക്കര തെക്ക് പത്തിശ്ശേരിൽ ഭഗവതി ക്ഷേത്രം: മകയിരം മഹോത്സവം. തിരുമുമ്പിൽപറ -രാവിലെ 10.00, കെട്ടുത്സവം -4.30, നാടകം -8.00 ചാരുംമൂട് പറയംകുളം മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീക്ഷേത്രം: പൂയം തിരുനാൾ ഉത്സവം. പൊങ്കാല -രാവിലെ 7.00, ദീപക്കാഴ്ച -6.00
Next Story