Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​വഖഫ്​ ബോർഡ്​ കൂടുതൽ...

​വഖഫ്​ ബോർഡ്​ കൂടുതൽ സമയം ചെലവഴിക്കുന്നത്​ കേസുകൾ തീർപ്പാക്കാൻ -^ചെയർമാൻ

text_fields
bookmark_border
വഖഫ് ബോർഡ് കൂടുതൽ സമയം ചെലവഴിക്കുന്നത് കേസുകൾ തീർപ്പാക്കാൻ --ചെയർമാൻ ബോർഡി​െൻറ സ്വത്തുക്കൾ സമൂഹനന്മക്ക് ഉപയോഗിക്കാനാകണം െകാച്ചി: ക്രിയത്മകമായ കാര്യങ്ങളേക്കാൾ വഖഫ് ബോർഡിന് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നത് കേസുകൾ തീർപ്പാക്കാനാണെന്ന് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ. ആയിരക്കണക്കിന് കേസുകളാണ് കൈകാര്യം ചെയ്യുന്നത്. തർക്കം ഒഴിവാക്കുകയാണെങ്കിൽ വികസനകാര്യങ്ങൾക്ക് സമയം ചെലവഴിക്കാൻ കഴിയും. അഞ്ച് ഏക്കറിലധികം വഖഫ് വസ്തുക്കൾ കൈകാര്യം െചയ്യുന്ന ഭാരവാഹികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വികാസത്തി​െൻറ സാമ്പത്തിക സ്രോതസ്സാണ് വഖഫ്. മൂലധനം സ്ഥായിയായി നിലനിർത്തി വരുമാനം ദൈവമാർഗത്തിൽ പ്രയോജനപ്പെടുത്താനും വഖഫ് വസ്തുക്കൾ സംരക്ഷിക്കാനും ശ്രമം ഉണ്ടാകണം. ബോർഡി​െൻറ അധീനതയിലുള്ള സ്വത്തുക്കൾ സമൂഹനന്മക്ക് ഉപയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭൂസ്വത്തുക്കളുടെ വിവരണത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച വഖഫ് മാനേജ്മ​െൻറ് സിസ്റ്റം േപാർട്ടലിൽ 99 ശതമാനം വിവരങ്ങളും കേരളം ചേർത്തതായി മുഖ്യപ്രഭാഷണം നടത്തിയ സെൻട്രൽ വഖഫ് ബോർഡ് കൗൺസിൽ സെക്രട്ടറി ബി.എം. ജമാൽ പറഞ്ഞു. ബോർഡ് അംഗം എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. കേന്ദ്ര വഖഫ് കൗൺസിൽ അംഗം ടി.ഒ. നൗഷാദ്, ബോർഡ് അംഗങ്ങളായ വി.പി. സൈനുദ്ദീൻ, എം. ഷറഫുദ്ദീൻ, പി.കെ. ഹമീദ് കുട്ടി, എ. ഹംസ എന്നിവർ സംസാരിച്ചു. BK1 കേരള സ്റ്റേറ്റ് വഖഫ് ബോർഡ് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല വഖഫ് വികസന ശിൽപശാല ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story