Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമൻസ്​, വാറൻറ്​​...

സമൻസ്​, വാറൻറ്​​ വിതരണത്തിന്​ കാര്യക്ഷമ നടപടികളെന്ന്​ ഡി.ജി.പി

text_fields
bookmark_border
കൊച്ചി: കോടതിയിൽനിന്നുള്ള സമൻസുകളുടെയും വാറൻറുകളുടെയും കാര്യക്ഷമമായ വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി സർക്കാർ ഹൈകോടതിയിൽ. ഇതിനായി സംസ്ഥാന െപാലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ സർക്കുലർ ഹൈകോടതിയിൽ സമർപ്പിച്ചു. തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ വിചാരണക്കോടതിയിൽ ഹാജരാക്കാൻ പൊലീസിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി ഹംസ നൽകിയ ഹരജിയിലാണ് വിശദീകരണം. സമൻസുകളും വാറൻറുകളും കൃത്യമായി ലഭ്യമാക്കാതിരുന്നതാണ് സാക്ഷികളെ ഹാജരാക്കാൻ കഴിയാതിരുന്നതി​െൻറ കാരണമെന്ന് വിലയിരുത്തിയ കോടതി ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് ഡി.ജി.പി സർക്കുലർ പുറപ്പെടുവിച്ചത്. സമൻസുകളും വാറൻറുകളും സമയബന്ധിതമായി എത്തിക്കാൻ പൊലീസ് ആസ്ഥാനത്തുനിന്ന് വ്യക്തമായ നിർേദശം നൽകിയിട്ടുള്ളതായി സർക്കാർ അറിയിച്ചു. 15 സർക്കുലറുകളാണ് ഇതിനായി പ്രസിദ്ധീകരിച്ചത്. വിതരണം കാര്യക്ഷമമാക്കാൻ 15 നിർദേശങ്ങളടങ്ങുന്നതാണ് സർക്കുലർ. നിബന്ധനകൾ പാലിക്കണമെന്നാണ് ഒരു നിർദേശം. വിതരണം ചെയ്യാനായില്ലെങ്കിൽ വ്യക്തമായ കാരണം രേഖപ്പെടുത്തണം. വിതരണം ചെയ്യാനാവാത്തവ സ്റ്റേഷൻ ഹൗസ് ഒാഫിസർ (എസ്.എച്ച്.ഒ), സി.െഎ, ഡിൈവ.എസ്.പി എന്നിവർ പരിശോധിക്കണം. ഒാരോ പൊലീസ് സ്റ്റേഷനിലും പ്രോസിക്യൂഷൻ കോഒാഡിനേഷൻ വിങ് (പി.സി.ഡബ്ല്യൂ) രൂപവത്കരിക്കാൻ നിർദേശിച്ചിട്ടുണ്ട്. എസ്.എച്ച്.ഒയുടെ മേൽനോട്ടത്തിൽ എസ്.െഎയുടെ നേതൃത്വത്തിൽ നാലോ അഞ്ചോ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ഇൗ വിഭാഗം. കേസുകളുടെ ഏകോപന ചുമതല എസ്.െഎക്കായിരിക്കും. െപ്രാസസ് രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടി ചുമതല ഒരു ഉദ്യോഗസ്ഥനിൽ ദീർഘകാലം ഏൽപ്പിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ഇടക്കിടെ രജിസ്റ്റർ പരിശോധിക്കുകയും പുരോഗതി േരഖപ്പെടുത്തുകയും വേണം. വിതരണത്തിൽ വീഴ്ച ശ്രദ്ധയിൽപ്പെട്ടാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമൻസുകളും വാറൻറുകളും നിയമപരമായ ഏത് വിധേനയും ബന്ധപ്പെട്ടവരിലെത്തിക്കാൻ നടപടിയെടുക്കണം. നേരിട്ട് നൽകാനായില്ലെങ്കിൽ വീടി​െൻറ കാണാവുന്ന ഭാഗത്ത് സാക്ഷിയുടെ സാന്നിധ്യത്തിൽ പതിപ്പിക്കുകയും ചിത്രം പകർത്തി തെളിവായി സൂക്ഷിക്കുകയും വേണം. ഒരു തരത്തിലും നൽകാനാവുന്നില്ലെങ്കിൽ കേസി​െൻറ അടുത്ത പരിഗണന തീയതിക്ക് മുമ്പ് കാരണ സഹിതം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story