Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 5:15 AM GMT Updated On
date_range 27 Feb 2018 5:15 AM GMTകുംഭപ്പൂയ മഹോത്സവം
text_fieldsbookmark_border
മൂവാറ്റുപുഴ: ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരം ശ്രദ്ധേയമായി. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആരംഭിച്ച പകൽപൂരത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. ചിറക്കര ശ്രീറാം ഭഗവാെൻറ തിടമ്പേറ്റി. മൂവാറ്റുപുഴ ജയചന്ദ്രെൻറ നേതൃത്വത്തിൽ നാഗസ്വരവും കലാനിലയം ചൊവ്വല്ലൂർ മോഹനൻ വാര്യരുെട േനതൃത്വത്തിൽ പഞ്ചാരിമേളവും അകമ്പടിയായി. രാത്രി 7.30ന് ദീപാരാധനയും എട്ടിന് നൃത്തസന്ധ്യയും രാത്രി 10.30ന് ശ്രീഭൂത ബലിയും നടന്നു. ചൊവ്വാഴ്ച നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.
Next Story