Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഡി.എഫും ബി.ജെ.പിയും...

എൽ.ഡി.എഫും ബി.ജെ.പിയും പ്രചാരണ രംഗത്തേക്ക്​; യു.ഡി.എഫിൽ ആശയക്കുഴപ്പം

text_fields
bookmark_border
ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കണ്ടെത്താനാവാതെ ഐക്യജനാധിപത്യ മുന്നണി ആശയക്കുഴപ്പത്തിൽ. അതേസമയം, എൽ.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പിന് സജ്ജമായി. ആർ.എസ്.എസ് കാര്യാലയം കേന്ദ്രീകരിച്ച് ബൂത്തുതല സംയോജകർ അടക്കമുള്ളവരുടെ പ്രവർത്തകയോഗം ചേർന്നാണ് ബി.ജെ.പി പ്രചാരണ തന്ത്രങ്ങൾ ചർച്ച ചെയ്തത്. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള, നേതാക്കളായ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. ചെങ്ങന്നൂരിൽ പി.എസ്. ശ്രീധരൻപിള്ളയുടെ പേര് ആദ്യം ബി.ജെ.പി കേന്ദ്രങ്ങൾ പുറത്തുവിട്ടെങ്കിലും ആർ.എസ്.എസി​െൻറ എതിർപ്പിനെത്തുടർന്ന് ഔദ്യോഗിക പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ബി.ഡി.ജെ.എസ് ഉൾെപ്പടെ എൻ.ഡി.എ ഘടകകക്ഷികളുമായി ആലോചിക്കാതെയാണ് തീരുമാനം എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഓരോ പഞ്ചായത്തിലും സംസ്ഥാന നേതാക്കളാണ് പ്രചാരണ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതോടൊപ്പം ആർ.എസ്.എസി​െൻറയും ഇതര സംഘ്പരിവാർ സംഘടനകളുടെയും നേതാക്കളും തന്ത്രങ്ങൾ മെനയും. ഇതിന് ഇവർ മുഴുസമയവും ചെങ്ങന്നൂരിൽ തമ്പടിക്കും. ബി.ഡി.ജെ.എസ് എൻ.ഡി.എക്കൊപ്പമാണെങ്കിലും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​െൻറ പ്രസ്താവനകൾ ബി.ജെ.പി കേന്ദ്രങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പാളിച്ചകളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കൂട്ടായ പ്രവർത്തനത്തിലൂടെ വിജയത്തിലെത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി കേന്ദ്രങ്ങൾ. ഇടതുമുന്നണി ഓരോ പഞ്ചായത്തും നാല് മേഖലകളായി തിരിച്ച് 15 വീട് വീതം ഉള്ള ഗ്രൂപ്പുകൾ രൂപവത്കരിച്ച് അതിന് ചെയർമാനെയും കൺവീനറെയും ഒരു എം.എൽ.എയെയും ചുമതലപ്പെടുത്തി കുടുംബയോഗങ്ങൾ സംഘടിപ്പിച്ച് വിഷയങ്ങൾ മനസ്സിലാക്കി പഠനങ്ങൾ നടത്തിവരുകയാണ്. ഒരു മന്ത്രിക്ക് ഒരു പഞ്ചായത്തി​െൻറ ഉത്തരവാദിത്തം കൂടാതെ സംസ്ഥാന നേതാക്കൾക്കാണ് ബൂത്തുകളുടെ മേൽനോട്ടം. 40 ശതമാനം പ്രവർത്തനങ്ങളും രണ്ടുമുന്നണികളും പൂർത്തീകരിച്ച് കഴിഞ്ഞു. ചിഹ്നം വരച്ച് സ്ഥാനാർഥിയുടെ പേരുമാത്രം രേഖപ്പെടുത്താതെ ചുവരുകൾ സജ്ജമാക്കി. ബി.ജെ.പിയും മതിലുകൾ വെള്ളയടിച്ച് ബുക്ക് ചെയ്തു. കോൺഗ്രസിൽ പി.സി. വിഷ്ണുനാഥ് സ്ഥാനാർഥിയാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഡസനിൽപരം ആളുകളാണ് രംഗത്തുള്ളത്. മുൻ എം.എൽ.എ എം. മുരളിയുടെ പേരാണ് ഇപ്പോൾ മുൻനിരയിലുള്ളത്. കെ.പി.സി.സി മുൻ അംഗം ഡി. വിജയകുമാറും എബി കുര്യാക്കോസ് ഉൾെപ്പടെയുള്ളവരും രംഗത്തുണ്ട്. വിജയകുമാറായിരിക്കും സ്ഥാനാർഥിയാകുക എന്നാണ് ഉന്നത യു.ഡി.എഫ് കേന്ദ്രങ്ങളിൽനിന്നുള്ള സൂചനകൾ. ആഭ്യന്തര കലഹവും ഗ്രൂപ് പോരും ഇല്ലാതാക്കിയാൽ വിജയം കൈവരിക്കാനാകുമെന്നാണ് മുന്നണിയുടെ ആത്മവിശ്വാസം. കഴിഞ്ഞതവണ വിമതയായി മത്സരിച്ച ശോഭന ജോർജിനെ കൂടെ നിർത്താനും കോൺഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടറായ മണ്ഡലത്തിൽ വിജയപരാജയങ്ങൾ അദ്ദേഹെത്ത വ്യക്തിപരമായിതന്നെ ബാധിക്കും.
Show Full Article
TAGS:LOCAL NEWS
Next Story