Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2018 5:00 AM GMT Updated On
date_range 26 Feb 2018 5:00 AM GMTഇടതു പ്രവേശനം: വ്യക്തമായ നിലപാട് എടുക്കാനാകാതെ മാണി
text_fieldsbookmark_border
കോട്ടയം: ഇടതു പ്രവേശന വിഷയത്തിൽ ഇനിയും വ്യക്തമായ നിലപാട് എടുക്കാനാകാതെ കേരള കോൺഗ്രസ് എം. പാർട്ടിയിൽ പി.ജെ. ജോസഫും കൂട്ടരും ഉയർത്തുന്ന ഭീഷണിയും മറുവശത്ത് യു.ഡി.എഫ് നേതാക്കളുടെ കടുത്ത സമ്മർദവും ഇടതു പ്രവേശന കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിൽ മാണിയെ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ സഹായിക്കാനുള്ള തീരുമാനത്തിൽ കേരള കോൺഗ്രസിലെ ഭൂരിപക്ഷവും എത്തിച്ചേർന്നിട്ടും മാണി തുടരുന്ന ചാഞ്ചാട്ടം പാർട്ടി അണികളെയും അസ്വസ്ഥരാക്കുന്നു. ഏറ്റവും ഒടുവിൽ മുസ്ലിംലീഗ് നേതാക്കൾ നടത്തിയ ഇടപെടലും പിന്നീട് ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയും മാണിയെ പ്രതിസന്ധിയിലാക്കിയെന്ന് പാർട്ടിവൃത്തങ്ങളും പറയുന്നു. മാണിെയ യു.ഡി.എഫിൽ ഉറപ്പിച്ചു നിർത്താനുള്ള കോൺഗ്രസ് ദേശീയ നേതൃത്വ നീക്കവും ശക്തമാണ്. ഇടതുബന്ധ ചർച്ചകൾ കേരള കോൺഗ്രസിലും പുറത്തും സജീവമാണെങ്കിലും ജോസഫും കൂട്ടരും ഒപ്പം ഉണ്ടാകുമോയെന്ന ആശങ്കയും നേതൃത്വത്തെ വിഷമിപ്പിക്കുന്നു. ജോസഫുമായി അടുത്ത ബന്ധമുള്ള ചിലരെ കഴിഞ്ഞദിവസങ്ങളിൽ ചർച്ചക്ക് മാണി നിയോഗിച്ചെങ്കിലും ജോസഫ് നിലപാട് വ്യക്തമാക്കുന്നില്ല. ഇതും മാണിയെ അലോസരപ്പെടുത്തുന്നുണ്ട്. മാണിയെ മുന്നണിയിൽ എടുക്കുമെന്ന് സി.പി.എം ഇതേവരെ പരസ്യമായി പറഞ്ഞിരുന്നില്ല. എന്നാൽ, ഇടതുമുന്നണിയിൽ വരുമെന്ന് മാണി പറഞ്ഞിട്ടില്ലെന്നും പറയുേമ്പാൾ അക്കാര്യം ചർച്ചയാകാമെന്നും ഞായറാഴ്ച കോടിയേരി പറഞ്ഞതും മാണിയെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്. പേക്ഷ, ജോസഫിെൻറ മൗനം ഇതിനെയെല്ലാം പ്രതികൂലമാക്കുന്നു. രണ്ടും കൽപിച്ചുള്ള ഒരുതീരുമാനത്തിന് ഇനിയും മാണി തയാറുമല്ല. അഴകൊഴമ്പൻ സമീപനത്തിലാണ് മാണി ഇപ്പോഴും. പാർട്ടി വൈസ് ചെയർമാനും മകനുമായ ജോസ് കെ. മാണിയും മൗനത്തിലാണ്. തിരക്കിട്ട് തീരുമാനം എടുക്കുന്നതിനോട് മാണിയുടെ വിശ്വസ്തർക്കും താൽപര്യമില്ല. േജാസഫിെന അനുനയിപ്പിച്ച് ഒപ്പംകൊണ്ടുപോകാനുള്ള നീക്കവും ശക്തമാണ്. അതിനായി പല ഒാഫറുകളും മുന്നോട്ടുവെക്കുന്നുണ്ട്. സി.പി.എം നേതൃത്വം തന്നെ ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുമുണ്ട്. മാണിയെ ഒപ്പം നിർത്തി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും സി.പി.എം കരുതുന്നു. സി.പി.െഎ മാണിക്കെതിരെ ഉറഞ്ഞുതുള്ളിയിട്ടും സി.പി.എം പ്രകടിപ്പിക്കുന്ന മാണി സ്നേഹവും മറ്റും അവരെ ചൊടിപ്പിക്കുകയാണ്. സി.പി.െഎ സംസ്ഥാന സേമ്മളന നിലപാടുകൂടി നോക്കിയ ശേഷം അന്തിമ നിലപാടെടുക്കാനാണ് മാണിയുടെയും സി.പി.എമ്മിെൻറയും നീക്കം. സി.എ.എം കരീം
Next Story