Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:41 AM GMT Updated On
date_range 25 Feb 2018 5:41 AM GMTകൃഷ്ണനും കുചേലനും കഥകളി രൂപത്തിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ കുചേലാഗമന പാരായണ വേളയിൽ അവതരിപ്പിക്കപ്പെട്ടത് ശ്രദ്ധേയമായി. സതീർഥ്യനായിരുന്ന ശ്രീകൃഷ്ണനെ കാണുവാനായിട്ടുള്ള കുചേലെൻറ അവൽ പൊതിയുമായുള്ള യാത്ര ആവിഷ്കരിച്ചത് ഭക്തർക്ക് നവ്യാനുഭവം പകർന്നു. മാന്നാർ കുട്ടമ്പേരൂർ കോഴുവേലിൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലാണ് കലാവതരണം അരങ്ങേറിയത്. കുട്ടിക്കാലത്തെ സതീർഥ്യനായ ഞാൻ നിർധനനാണെന്നതിനാൽ, ശ്രീകൃഷ്ണൻ തിരിച്ചറിയുമോ എന്ന ഭയാശങ്കകളോടെയാണ് കാഴ്ചയായി നൽകാൻ തെൻറ കൈയിലുള്ള അവൽ പൊതികെട്ടി കക്ഷത്തിൽ വെച്ചുകൊണ്ട് ഭക്തെൻറ വേഷത്തിൽ തിരിക്കുന്നത്. ഇരുവരുടെയും സമാഗമവും കൂടിക്കാഴ്ചയും യാത്ര പറച്ചിലുമൊക്കെയായി ഒരുമണിക്കൂർ നേരം കഥകളിയിൽ നീണ്ടുനിന്നു. വൈവിധ്യമാർന്ന ചടങ്ങ് അത്യപൂർവമായി മാത്രമേ നടത്താറുള്ളു. തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗത്തിലെ സദാശിവൻ കുചേലനായും കലാനിലയം മൻമഥൻ കൃഷ്ണനായും ഹരികൃഷ്ണൻ രുഗ്മിണിയായും വേഷമിട്ടു. പ്രദീപായിരുന്നു ചുട്ടിയിട്ടത്. പരിപാടികൾ ഇന്ന് ആലപ്പുഴ വഴിച്ചേരി എം.എം.എ.യു.പി സ്കൂൾ ഒാഡിറ്റോറിയം: പൂർവ വിദ്യാർഥി സംഗമം -ഉച്ച. 2.30 മുഹമ്മ കൂറ്റുവേലി ശ്രീദുർഗ ക്ഷേത്രം: തിരുവുത്സവം. ശ്രീബലി -രാവിലെ 8.00, ഉത്സവബലിദര്‍ശനം -രാവിലെ 11.00, കാഴ്ചശ്രീബലി -വൈകു. 5.30, മാനസജപലഹരി -വൈകു. 7.00 ചേർത്തല എസ്.എൻ.ഡി.പി ഹാൾ: കേരള സ്റ്റേറ്റ് ടെയിലേഴ്സ് അസോസിയേഷെൻറ ജില്ല സമ്മേളനം. ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ -രാവിലെ 10.00 ചേർത്തല എൻ.എസ്.എസ് കോളജ് ഒാഡിറ്റോറിയം: പൂർവവിദ്യാർഥികളുടെ വാർഷികയോഗം -ഉച്ച. 2.00 വയലാർ വടക്ക് പുതുമന ഘണ്ടാകർണേശ്വരി ക്ഷേത്രം: പൂരംഉത്സവം. ഊരുവലം എഴുന്നള്ളത്ത് -രാവിലെ 9.00, ദേശതാലപ്പൊലിവരവ് -രാത്രി 8.30 എരമല്ലൂർ ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രി: മെഡിക്കൽ ക്യാമ്പ് -രാവിലെ 9.00 തുറവൂർ പുത്തൻകാവ് മഹാദേവി ക്ഷേത്രം: ഉത്സവം. ചാക്യാർകൂത്ത് -രാത്രി 8.30 പാണാവള്ളി നാൽപത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രം: ഉത്സവം. സാംസ്‌കാരിക സമ്മേളനവും കഥകളി പ്രതിഭ പുരസ്‌കാര സമർപ്പണവും -വൈകു. 6.00, ആറാട്ട് -രാത്രി 8.30, കഥകളി -രാത്രി 11.00 ചേർത്തല പള്ളിപ്പുറം വടക്കുംകര ക്ഷേത്രം: പൂരം ഉത്സവം. ഭക്തിഗാനാഞ്ജലി -വൈകു. 7.00 ചുനക്കര തെക്ക് പത്തിശ്ശേരിൽ ഭഗവതി ക്ഷേത്രം: മകയിരം മഹോത്സവം. പൊങ്കാല -രാവിലെ 7.00, കലശാഭിഷേകം -രാവിലെ 9.00, സംഗീതകച്ചേരി -രാത്രി 7.30, എതിരേൽപ്-രാത്രി 9.00 മാന്നാര്‍ നഫീസത്തുല്‍ മിസ്‌രിയ്യ ഇസ്‌ലാമിക് (വഫിയ്യ) കോളജ് ഒാഡിറ്റോറിയം: മജ്‌ലിസിന്നൂര്‍ വാര്‍ഷികവും ദുആ സമ്മേളനവും -വൈകു. 7.00 തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം: തിരുവൻവണ്ടൂർ ചാരിറ്റബിൾ സൊസൈറ്റി വാർഷികം. സമ്മേളനം -വൈകു. 5.00 മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്ര സന്നിധി: ശ്രീകോവിലിെൻറ പുനരുദ്ധാരണ പ്രവൃത്തികള്‍ സംബന്ധിച്ച് ഭക്തജനങ്ങളുടെ യോഗം -വൈകു. 5.00 ചെങ്ങന്നൂർ വൈ.എം.സി.എ: നാഷനൽ ലേബർ പാർട്ടി വാർഷിക സമ്മേളനവും ജില്ല മെംബർഷിപ് കാമ്പയിനും -ഉച്ച. 1.00
Next Story