Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:38 AM GMT Updated On
date_range 25 Feb 2018 5:38 AM GMTപ്രതിഷേധജ്വാല സമരം ഇന്ന്
text_fieldsbookmark_border
മണ്ണഞ്ചേരി: എക്‌സല്‍ ഗ്ലാസസ് തുറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രതിഷേധജ്വാല സമരം ഞായറാഴ്ച നടക്കും. മാസങ്ങളായി കമ്പനിപ്പടിക്കല്‍ സമരം നടത്തിവരുന്ന തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാവിലെ 10.30ന് സ്ഥാപനത്തിന് മുന്നില്‍നിന്ന് പാതിരപ്പള്ളി ജങ്ഷനിലേക്കാണ് പ്രതിഷേധജ്വാല റാലി നടത്തുന്നത്. ജില്ലയിലെ പ്രമുഖ വ്യവസായശാലയായിരുന്ന എക്‌സല്‍ ഗ്ലാസസിെൻറ പ്രവര്‍ത്തനം നിലച്ചിട്ട് ആറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ധനമന്ത്രി ടി.എം. തോമസ് ഐസക്കിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എക്സലിെൻറ പുനർപ്രവര്‍ത്തനം സാധ്യമാക്കല്‍. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വിജയിച്ച ഐസക് ഇപ്പോൾ ഈ സ്ഥാപനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നാണ് സി.ഐ.ടി.യു യൂനിയനില്‍പ്പെട്ടവര്‍തന്നെ ആക്ഷേപം ഉന്നയിക്കുന്നത്. ആയിരത്തോളം തൊളിലാളി കുടുംബങ്ങളുടെ ആശ്രയകേന്ദ്രം ഇത്രയും കാലം അടച്ചുപൂട്ടിയിട്ടും തൊഴിലാളികളുടെ ദൈന്യത കാണാന്‍ ആരും മുന്നോട്ടുവരുന്നില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. ബന്ധപ്പെട്ടവര്‍ കണ്ണ് തുറക്കുന്നില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം. സെക്രേട്ടറിയറ്റ് പടിക്കലേക്ക് സമരം മാറ്റാനും തൊഴിലാളി കൂട്ടായ്മയില്‍ ആലോചനയുണ്ട്. ബാലവേല; രണ്ട് കുട്ടികളെ മോചിപ്പിച്ചു ആലപ്പുഴ: മുതുകുളം പഞ്ചായത്തിൽ ബാലവേലക്ക് ഉപയോഗിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് കുട്ടികളെ ആലപ്പുഴ ശിശുസംരക്ഷണ യൂനിറ്റ് മോചിപ്പിച്ചു. ആലപ്പുഴ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ കുട്ടികളെ സമിതി നിർദേശപ്രകാരം കോട്ടയത്തെ ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. മൂന്നുമാസമായി മുതുകുളത്തെ ഒരു ബേക്കറിയിലും ബേക്കറി ഉടമയുടെ വീട്ടിലും ബാലവേല ചെയ്യിക്കുകയായിരുന്നു. പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ ശരിയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് കനകക്കുന്ന് പൊലീസിെൻറ സഹായത്തോടെ കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. സംഘത്തിൽ കായംകുളം അസി. ലേബർ ഓഫിസർ അബ്ദുൽ ഖാദർ, ശിശുസംരക്ഷണ യൂനിറ്റ് െറസ്‌ക്യു ഓഫിസർ അഖിൽ, ഔട്ട് റീച്ച് വർക്കർ ജഗൽചിത്ത് എന്നിവരുമുണ്ടായിരുന്നു. സൗദി അറേബ്യയിൽ നഴ്‌സ്; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: സൗദി അറേബ്യയിലെ അൽമന ആശുപത്രിയിൽ നഴ്‌സ് നിയമനത്തിന് ബി.എസ്‌സി നഴ്‌സിങ്/ ജി.എൻ.എം യോഗ്യതയുള്ളവരും സൗദി അറ്റസ്റ്റേഷൻ, പ്രോമെട്രിക് എന്നിവ പൂർത്തിയാക്കിയവരുമായ വനിതകളിൽനിന്ന് നോർക്ക റൂട്സ് അപേക്ഷ ക്ഷണിച്ചു. പ്രായം 40ൽ താഴെ. രണ്ടുവർഷത്തെ പരിചയം വേണം. അപേക്ഷയും രേഖകളും മാർച്ച് 10നകം rmt5.norka@kerala.gov.in വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.net സൈറ്റിലും നോർക്ക റൂട്സിെൻറ കാൾ സെൻററിലും ലഭിക്കും. ഫോൺ: 1800 4253939 (ഇന്ത്യക്കുള്ളിൽനിന്ന്), 0091 4712333339 (വിദേശത്തുനിന്ന്).
Next Story