Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:35 AM GMT Updated On
date_range 25 Feb 2018 5:35 AM GMTസഹകരണ മെഡിക്കൽ ഷോപ്പും ലബോറട്ടറിയും തുറന്നു
text_fieldsbookmark_border
ആലുവ: എടത്തല സർവിസ് സഹകരണ ബാങ്ക് തേവക്കൽ സഹകരണ ഭവനിൽ ആരംഭിച്ച കോഓപറേറ്റിവ് മെഡിക്കൽ ഷോപ്പും ലബോറട്ടറിയും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ആദ്യവിൽപന ഏറ്റുവാങ്ങൽ ബാങ്ക് മുൻ പ്രസിഡൻറ് എം.കെ. അബു നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് കെ.പി. അംബിക, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് അഷറഫ്, എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ, സഹകരണ ജോ. രജിസ്ട്രാർ എം.എസ്. ലൈല, ഡയറക്ടർ ഇ.എം. അഹമ്മദ്, ത്രിതല പഞ്ചായത്ത് ഭാരവാഹികളായ വി.എം. അബൂബക്കർ, സ്വപ്ന ഉണ്ണി, ആബിദ, ജിനില, എം.പി. കുഞ്ഞുമുഹമ്മദ്, കെ.എസ്. സെറീന, കുടുംബശ്രീ സി.ഡി.എസ് പ്രസിഡൻറ് സീന മാർട്ടിൻ, ബാങ്ക് ഡയറക്ടർ കെ.ജി. റോമിയോ, സെക്രട്ടറി എം.പി. റഫീഖ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധിപേർ പങ്കെടുത്തു. താക്കോൽ കൈമാറി ആലുവ: അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച അമ്മക്കിളിക്കൂട് ഭവനനിർമാണ പദ്ധതിയില്‍ നിർമാണം പൂർത്തിയായ ഒമ്പതാമത്തെ ഭവനത്തിെൻറ താക്കോൽ കൈമാറി. കീഴ്മാട് പഞ്ചായത്ത് ഒമ്പതാം വാർഡിലെ പി.കെ. അമ്മിണിക്കാണ് വീട് നിർമിച്ചത്. ലുലു ഇൻറര്‍നാഷനല്‍ ഗ്രൂപ് സി.എം.ഡിയായ എം.എ. യൂസുഫലിയാണ് വീട് വാഗ്ദാനം ചെയ്തത്. താക്കോല്‍ദാനം കുളക്കാടില്‍ ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. നിഷാദും സി.എം.ഡിയുടെ സെക്രട്ടറി ഹാരിസും സംയുക്തമായി നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചര്‍, വൈസ് പ്രസിഡൻറ് രമേശന്‍ കാവലന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗജത്ത് ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂര്‍ജഹാന്‍ സക്കീര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സുനില്‍ കുമാര്‍, ലീഗ് നേതാവ് മെഹബൂബ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് സ്വാഗതവും വാര്‍ഡ് അംഗം അനുക്കുട്ടന്‍ നന്ദിയും പറഞ്ഞു. ലുലു ഗ്രൂപ് കോമേഴ്സ്യല്‍ മാനേജര്‍ സാദിഖ്, മറ്റു ജനപ്രതിനിധികള്‍, രാഷ്‌ട്രീയ, സാമൂഹിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. 510 ചതുരശ്ര അടിയിലാണ് വീട് നിർമിച്ചത്.
Next Story