Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:32 AM GMT Updated On
date_range 25 Feb 2018 5:32 AM GMTഓരുകാറ്റിൽ വീടുകൾ നശിക്കുന്നു
text_fieldsbookmark_border
തുറവൂർ: കുത്തിയതോട്, തുറവൂർ, കോടംതുരുത്ത്, പട്ടണക്കാട് പഞ്ചായത്തുകളിൽ നൂറുകണക്കിന് വീടുകൾ ഓരുകാറ്റേറ്റ് നശിക്കുന്നു. കുത്തിയതോട് പഞ്ചായത്തിൽ കുറുമ്പിൽ, കുരുന്തോടത്ത്, ദേശത്തോട് പ്രദേശങ്ങൾ, ചങ്ങരം, പള്ളിത്തോട്, മൂത്തിക്കൽ, പുന്നത്തറ, കരേച്ചിറ, ചിരട്ടക്കരി, പറമ്പിത്തറ, കാളപറമ്പ് എന്നിവിടങ്ങളിലും കോടംതുരുത്ത് പഞ്ചായത്തിൽ മോന്തച്ചാൽ, കരുമാഞ്ചേരി, ചേരുങ്കൽ, വല്ലേത്തോട്, കാക്കത്തുരുത്ത്, തുറവൂർ പഞ്ചായത്തിൽ പാറപ്പുഴ പ്രദേശം, പുളിത്തറ, പടിഞ്ഞാറെ മനക്കോടം, പൊഴിച്ചാൽ, തുറവൂർ കരിപ്രദേശം, അനന്തൻകരി, ചേന്നംകരി, കാവിൽ പ്രദേശം, പട്ടണക്കാട് പഞ്ചായത്തിൽ അന്ധകാരനഴി, ഒറ്റമശ്ശേരി തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വീടുകൾ നശിക്കുന്നത്. എല്ലാ വർഷവും അറ്റകുറ്റപ്പണി നടത്തി തേച്ചുമിനുക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഭിത്തിക്ക് പുറമെ തേച്ച ഭാഗങ്ങൾ അടർന്ന് ഇഷ്ടിക വീഴും. ഇതോടെ തേച്ച് മിനുസപ്പെടുത്താനും കഴിയാതാകും. വേനൽ തുടങ്ങിയാൽ കാറ്റിനുപോലും അസഹ്യമായ ചൂടാണ്. അന്ധകാരനഴി, ഒറ്റമശ്ശേരി തീരപ്രദേശങ്ങളിൽ കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും പട്ടണക്കാട് ഗ്രാമപഞ്ചായത്തിെൻറയും ആവശ്യം. കേരളം ലജ്ജിക്കുന്നു -ഗാന്ധിയന്‍ ദര്‍ശനവേദി ആലപ്പുഴ: അഗളിയില്‍ ആദിവാസിയെ അതിക്രൂരമായി മര്‍ദിച്ചുകൊന്ന സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഗാന്ധിയന്‍ ദര്‍ശനവേദി ചെയർമാൻ ബേബി പാറക്കാടന്‍. ഗാന്ധിയന്‍ ദര്‍ശനവേദി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കോടികള്‍ മുടക്കി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും ക്ഷേമകരമായ പ്രവൃത്തികള്‍ ചെയ്തിട്ടും ആഹാരം കിട്ടാതെ വലയുന്നവർ ഭരണകൂടത്തിന് അപമാനകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. വൈസ് ചെയര്‍മാന്‍ പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് കൂട്ടാല, ദിലീപ് ചെറിയനാട്, എം.എ. ജോണ്‍ മാടവന, ജോര്‍ജ് തോമസ് ഞാറക്കാട്ടില്‍, ആനി ജോണ്‍, ഇ. ഷാബ്ദീന്‍, ലൈസമ്മ ബേബി, കുഞ്ഞുമോള്‍ രാജ, കെ. കാര്‍ത്തികേയന്‍ നായര്‍, ആൻറണി കരിപ്പാശ്ശേരി, ജേക്കബ് എട്ടില്‍, സി.സി. സുനില്‍കുമാര്‍ എന്നിവര്‍ പെങ്കടുത്തു. സഹയാത്ര സംഗമം തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ 'നീതം -2018' ആഘോഷത്തോടനുബന്ധിച്ച് സഹയാത്ര സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് േപ്രമ രാജപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗീത ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് ഓബിൾ, മാലതി, ലത ശശിധരൻ, വത്സല, പഞ്ചായത്ത് സെക്രട്ടറി വിപിനചന്ദ്രൻ എന്നിവർ സംസാരിച്ചു. ലൈല വേണുഗോപാൽ സ്വാഗതവും രാജേശ്വരി വിനോദ് നന്ദിയും പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൻ ജയശ്രീ സതീശൻ സ്ത്രീസുരക്ഷയെക്കുറിച്ച് നിർദേശങ്ങൾ അവതരിപ്പിച്ചു.
Next Story