Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:09 AM IST Updated On
date_range 24 Feb 2018 11:09 AM ISTകേരള വാഴ്സിറ്റി വാർത്തകൾ
text_fieldsbookmark_border
പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കേരള സർവകലാശാല 2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്‌സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ െറഗുലര്‍ (2016-17 ബാച്ച്- യൂനിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം) ഫിസിക്‌സ് വിഭാഗത്തിലെ വിദ്യാർഥികളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ജൂലൈയില്‍ നടത്തിയ എം.എസ്‌സി കെമിസ്ട്രി (പ്രീവിയസ് ആൻഡ് ഫൈനല്‍), അനലിറ്റിക്കല്‍ കെമിസ്ട്രി (ഫൈനല്‍) - മേഴ്‌സിചാന്‍സ് -(1999 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്.എസ്) (2013, 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. മേയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.സി.എ പരീക്ഷഫലം (2011 സ്‌കീം സപ്ലിമെൻററി ആൻഡ് 2006 സ്‌കീം മേഴ്‌സി ചാന്‍സ്) പ്രസിദ്ധീകരിച്ചു. 2017 ജനുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക് (സോഫ്റ്റ് വെയര്‍ െഡവലപ്മെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 15. വിശദമായ പരീക്ഷ ഫലങ്ങൾ www.keralauniversity.ac.in വെബ്‌സൈറ്റില്‍. പരീക്ഷ ഫീസ് അടയ്ക്കണം ഏപ്രില്‍ 25-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് (ദ്വിവത്സര പ്രോഗ്രാം 2015 സ്‌കീം െറഗുലര്‍ ആൻഡ് സപ്ലിമെൻററി) ഡിഗ്രി പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 15, 50 രൂപ പിഴയോടെ മാര്‍ച്ച് 20, 125 രൂപ പിഴയോടെ മാര്‍ച്ച് 22 വരെ ഫീസടച്ച് അപേക്ഷിക്കാം. മാര്‍ച്ച് 14-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ / ബിഎസ്‌സി / ബി.കോം ഡിഗ്രി പരീക്ഷകള്‍ക്ക് (ഇംപ്രൂവ്‌മെന്റ് - 2016 അഡ്മിഷന്‍, സപ്ലിമെൻററി - 2013, 2014, 2015 അഡ്മിഷനുകള്‍) ഫെബ്രുവരി 24 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴകൂടാതെ മാര്‍ച്ച് മൂന്ന്, 50 രൂപ പിഴയോടെ മാര്‍ച്ച് ആറ്, 125 രൂപ പിഴയോടെ മാര്‍ച്ച് ഏഴ് വരെ ഫീസടച്ച് അപേക്ഷിക്കാം. ഏപ്രില്‍ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ പ്രഫഷനല്‍ ബി.എ.എം.എസ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 14, 50 രൂപ പിഴയോടെ മാര്‍ച്ച് 16, 125 രൂപ പിഴയോടെ മാര്‍ച്ച് 19 വരെയും ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനക്ക് ഹാജരാകണം 2017 മാര്‍ച്ചില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ എല്‍എല്‍.ബി / ബി.കോം എല്‍എല്‍.ബി / ബി.ബി.എ എല്‍എല്‍.ബി ഇൻറഗ്രേറ്റഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവര്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് അഞ്ചു വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി പുനര്‍മൂല്യനിര്‍ണയ വിഭാഗത്തില്‍ (EJ I Section) ഹാജരാകണം. ദേശീയ സെമിനാര്‍ സര്‍വകലാശാലയുടെ ടെക്‌നോളജി ആൻഡ് റിസോഴ്‌സ് സെൻറര്‍ ഫോര്‍ മലയാളം, ഭാഷാശാസ്ത്ര വകുപ്പ്, മാര്‍ച്ച് 21, 22, 23 തീയതികളില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ലാംഗ്വേജ് ടെക്‌നോളജി: സ്റ്റേറ്റ് ആൻഡ് പ്രോസ്പക്‌സ് എന്ന ദേശീയ സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങളും പ്രോജക്ട് റിപ്പോര്‍ട്ടുകളും ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495074811.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story