Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതദ്ദേശ സ്ഥാപനങ്ങളിൽ...

തദ്ദേശ സ്ഥാപനങ്ങളിൽ ശിശുസംരക്ഷണ സമിതികൾ നിർജീവം

text_fields
bookmark_border
ആലപ്പുഴ: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിെല ശിശുസംരക്ഷണ സമിതികൾ ചേരാതെയായിട്ട് മാസങ്ങളായെന്ന് റിപ്പോർട്ട്. ബ്ലോക്ക് പഞ്ചായത്ത്-നഗരസഭ തലങ്ങളിലെ സമിതികളാണ് മൂന്നുമാസത്തിലേറെയായിട്ടും യോഗം ചേരാത്തത്. കഴിഞ്ഞദിവസം കലക്ടറേറ്റിൽ ചേർന്ന ജില്ല ശിശുസംരക്ഷണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സമിതികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്ന് കലക്ടർ ടി.വി. അനുപമ അഭിപ്രായപ്പെട്ടു. ജില്ലയിൽ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 72 ഗ്രാമപഞ്ചായത്താണുള്ളത്. ആറ് നഗരസഭകളുമുണ്ട്. കഞ്ഞിക്കുഴി, അമ്പലപ്പുഴ ബ്ലോക്കുകളിലെ എല്ലാ പഞ്ചായത്തിലും സമിതികൾ യോഗം ചേർന്നു. ചമ്പക്കുളം ബ്ലോക്കിലെ ചമ്പക്കുളം, മുതുകുളം ബ്ലോക്കിലെ ചിങ്ങോലി, കണ്ടല്ലൂർ, മുതുകളം, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ 15 ഗ്രാമപഞ്ചായത്തിലാണ് യോഗം ചേർന്നത്. ബാക്കി 57 ഗ്രാമപഞ്ചായത്തിലും യോഗം ചേർന്നില്ല. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലതല സമിതി യോഗം ചേർന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിെല സമിതികൾ നിശ്ചിത സമയത്തിനകം ചേരണമെന്ന് നിശ്ചയിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ ചമ്പക്കുളം, ആര്യാട്, തൈക്കാട്ടുശേരി എന്നിവ ഒഴികെയുള്ള ഒമ്പതിടത്തും യോഗം ചേർന്നിരുന്നു. ബ്ലോക്കുതല യോഗം 2017 ഒക്‌ടോബർ 31നകവും ഗ്രാമപഞ്ചായത്ത്, നഗരസഭതല സമിതികൾ നവംബർ 14നകവും ചേരാനായിരുന്നു തീരുമാനം. ചെങ്ങന്നൂർ, ഹരിപ്പാട് നഗരസഭകളിൽ ഇക്കാലയളവിൽ യോഗം ചേർന്നില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലയിൽ വിഷമസാഹചര്യത്തിൽ കഴിയുന്ന കുട്ടികൾക്ക് സ്‌പോൺസർഷിപ് നൽകുന്നതിന് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതനുസരിച്ച് 548 അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതിൽ 31 പേർക്കാണ് സ്‌പോൺസർഷിപ് ലഭിച്ചത്. മറ്റുള്ള കുട്ടികൾക്ക് സർക്കാറി​െൻറ വിവിധ പദ്ധതികളിൽ ആനുകൂല്യം ലഭിക്കുന്നതിനാൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല. ജില്ലയിൽ നിർഭയ ഷെൽട്ടർ ഹോം തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ല ശിശുസംരക്ഷണ ഓഫിസർ അറിയിച്ചു. ചേർത്തല നഗരസഭയുടെ കീഴിെല പ്രവർത്തനമില്ലാത്ത വനിത ഹോസ്റ്റൽ വാടകക്ക് എടുത്ത് ഇവിടെ അഭയകേന്ദ്രം തുടങ്ങാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ജില്ലതല സമിതിക്കുശേഷം കിട്ടിയ 72 സാമൂഹികാന്വേഷണ ഉത്തരവുകളിൽ 63 എണ്ണത്തിലും അന്വേഷണം പൂർത്തിയാക്കി ജൂവൈനൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകി. ലീഗൽ കം പ്രബേഷൻ ഓഫിസറാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നത്. കൗൺസലിങ്ങിന് ലഭിച്ച 62 അപേക്ഷയിൽ 41 കേസിലും കൗൺസലിങ് നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 13 എണ്ണം പോക്‌സോ കേസും 21 എണ്ണം ദത്തെടുക്കൽ കൗൺസലിങ്ങുമായിരുന്നു. ചെറുമത്സ്യങ്ങളെ പിടിക്കാനുള്ള നിയന്ത്രണം കര്‍ശനമാക്കണമെന്ന് ആലപ്പുഴ: ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. മത്സ്യസമ്പത്തിന് നാശംവരുത്തുന്ന എല്ലാത്തരം അശാസ്ത്രീയ മത്സ്യബന്ധനരീതികളോടും ഫെഡറേഷന് വിയോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കേരള തീരത്തുനിന്ന് വന്‍തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ച് ഇതര സംസ്ഥാനങ്ങളിലെ വളം നിര്‍മാണകേന്ദ്രങ്ങളില്‍ എത്തിക്കുകയാണ്. ഭക്ഷ്യസുരക്ഷക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും ഭീഷണിയാണിത്. ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story