Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 5:39 AM GMT Updated On
date_range 24 Feb 2018 5:39 AM GMTഅനുമതിയില്ലാതെ വെടിക്കെട്ട് അനുവദിക്കില്ല ^കലക്ടർ
text_fieldsbookmark_border
അനുമതിയില്ലാതെ വെടിക്കെട്ട് അനുവദിക്കില്ല -കലക്ടർ ആലപ്പുഴ: ലൈസൻസ് ഇല്ലാതെ പടക്കം സൂക്ഷിക്കാനും മുൻകൂർ അനുമതി നേടാതെ വെടിക്കെട്ട് നടത്താനും അനുവദിക്കില്ലെന്ന് കലക്ടർ ടി.വി. അനുപമ അറിയിച്ചു. നിയമവിധേയ രീതിയിൽ പടക്കം സൂക്ഷിക്കാനും ഉപയോഗിക്കാനും സർക്കാർ നിഷ്‌കർഷിച്ച നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. വെടിക്കെട്ടുകൾക്ക് ജില്ല മജിസ്‌ട്രേറ്റായ കലക്ടറുടെ അനുമതി മുൻകൂട്ടി വാങ്ങണം. പടക്കനിർമാണ ലൈസൻസ് ഉള്ളവരിൽനിന്ന് നേരിട്ടാണ് പടക്കങ്ങൾ വാങ്ങേണ്ടത്. വെടിക്കെട്ട് സ്ഥലത്ത് പടക്കങ്ങൾ നിർമിക്കാൻ പാടില്ല. കാഴ്ചക്കാർക്കും വെടിക്കെട്ട് സ്ഥലത്തിനുമിടയിൽ 100 മീറ്റർ അകലം ഉണ്ടാകണം. ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയിൽനിന്ന് 250 മീറ്റർ അകലം പാലിക്കണം. പൊട്ടാസ്യം ക്ലോറൈറ്റ്, മറ്റ് നിരോധിത സ്‌ഫോടകവസ്തുക്കൾ അടങ്ങിയ പടക്കങ്ങൾ വെടിക്കെട്ടിന് ഉപയോഗിക്കാൻ പാടില്ല. അഗ്നിരക്ഷ വിഭാഗത്തിെൻറ സഹകരണത്തോടെ ആവശ്യമായ അഗ്നിശമന ഉപകരണങ്ങളും പ്രാഥമികശ്രുശ്രൂഷ സംവിധാനങ്ങളും ഉറപ്പുവരുത്തണം. കഠിനശബ്ദം സൃഷ്ടിക്കുന്ന പടക്കങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. വെടിക്കെട്ട് സ്ഥലത്തിെൻറ നാല് മീറ്റർ ദൂരത്ത് പടക്കശബ്ദത്തിെൻറ അളവ് 125 ഡെസിബെൽ ആയിരിക്കണം. രാത്രി 10നുശേഷം ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും നിയമമുണ്ട്. മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് അവാർഡ് ആലപ്പുഴ: മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് സംസ്ഥാനതലത്തിലും ജില്ലതലത്തിലും അവാർഡ് നൽകുന്നതിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച ക്ഷീരകർഷകൻ (ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും), വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച െഡയറി ഫാം (ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും), മികച്ച സമ്മിശ്ര കർഷകൻ (ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും), മികച്ച പൗൾട്രി കർഷകൻ (50,000 രൂപയും പ്രശസ്തിപത്രവും ഫലകവും), മികച്ച യുവ കർഷകൻ (50,000 രൂപയും പ്രശസ്തിപത്രവും ഫലകവും), വനിത സംരംഭക (50,000 രൂപയും പ്രശസ്തിപത്രവും ഫലകവും) വിഭാഗത്തിലാണ് സംസ്ഥാന അവാർഡ്. ജില്ലതലത്തിൽ മികച്ച ക്ഷീരകർഷകൻ (20,000 രൂപയും പ്രശസ്തിപത്രവും ഫലകവും), മികച്ച സമ്മിശ്ര കർഷകൻ (10,000 രൂപയും പ്രശസ്തിപത്രവും ഫലകവും) അവാർഡിനും അപേക്ഷിക്കാം. വിശദവിവരം മൃഗാശുപത്രികളിൽ ലഭ്യമാണ്. അപേക്ഷ മാർച്ച് 15നകം മൃഗാശുപത്രികളിൽ നൽകണം. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സമ്മേളനം ഇന്ന് ആലപ്പുഴ: ഒാള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജില്ല പ്രവര്‍ത്തക സമ്മേളനം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഡി.സി.സി ഒാഫിസിൽ മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് സവിന്‍ സത്യന്‍ മെംബര്‍ഷിപ് വിതരണം നിര്‍വഹിക്കുമെന്ന് ജില്ല പ്രസിഡൻറ് കെ.ബി. യശോധരന്‍ അറിയിച്ചു.
Next Story