Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
അപേക്ഷ തീയതി കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലും സ​െൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിലെ സ്ഥാപനങ്ങളിലും നടത്തുന്ന നാലാം സെമസ്റ്റർ ബി.എഡ് (െക്രഡിറ്റ് ആൻഡ് സെമസ്റ്റർ, 2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമ​െൻററി, ദ്വിവത്സരം) ഡിഗ്രി പരീക്ഷ ഏപ്രിൽ 17ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ മാർച്ച് ഒമ്പതുവരെയും 50 രൂപ പിഴയോടെ 13വരെയും 500 രൂപ സൂപ്പർഫൈനോടെ 17വരെയും സ്വീകരിക്കും. സി.വി ക്യാമ്പ് ഫീസായി 100 രൂപയും പ്രവിഷനൽ സർട്ടിഫിക്കറ്റ് ഫീസായി 100 രൂപയും നിശ്ചിത പരീക്ഷഫീസിന് പുറമെ അടക്കണം. എം.ഫിൽ കമ്പ്യൂട്ടർ സയൻസ് റാങ്ക് ലിസ്റ്റ് സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ 2017-18 വർഷത്തേക്കുള്ള എം.ഫിൽ കമ്പ്യൂട്ടർ സയൻസ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. www.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0481 2731037. പരീക്ഷഫലം 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് എട്ടുവരെ അപേക്ഷിക്കാം. 2017 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (റഗുലർ/സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്ക് മാർച്ച് 15വരെ അപേക്ഷിക്കാം. ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസിലെ മഞ്ജു എ. ജോസ്, ടി.ആർ. സൗമ്യ, അന്ന ബേബി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. ശാസ്ത്രയാൻ പ്രദർശനം എം.ജി സർവകലാശാലയിൽ നടത്തുന്ന ശാസ്ത്രയാൻ പ്രദർശനത്തി​െൻറ ഭാഗമായി കോട്ടയം തലപ്പാടി ഇൻറർ യൂനിവേഴ്സിറ്റി സ​െൻറർ ഫോർ ബയോമെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഫെബ്രുവരി 26, 27 തീയതികളിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കുമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിക്കും. വൈദ്യശാസ്ത്ര രംഗത്തെ പ്രശസ്ത ഗവേഷകരും ഡോക്ടർമാരും സെമിനാറിൽ പങ്കെടുക്കും. ഫോൺ: 0481 2354464. പ്രിൻസിപ്പൽമാരുടെ യോഗം നാലും ആറും സെമസ്റ്റർ യു.ജി പരീക്ഷകളുടെ മൂല്യനിർണയം, യു.ജി ചോദ്യബാങ്ക്, പി.ജി സിലബസ് പരിഷ്കരണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാനായി അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം ഫെബ്രുവരി 28ന് രാവിലെ 10.30ന് സർവകലാശാല അസംബ്ലിഹാളിൽ ചേരും. എല്ലാ പ്രിൻസിപ്പൽമാരും പങ്കെടുക്കണം. തണ്ണീർത്തടങ്ങൾ: ചതുർദിന ശിൽപശാല മാർച്ച് ഏഴു മുതൽ പരിസ്ഥിതി പഠനവിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ചതുർദിന സംസ്ഥാനതല ശിൽപശാല മാർച്ച് ഏഴിന് ആരംഭിക്കും. തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ പുനരവലോകനം, തണ്ണീർത്തടങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതി​െൻറ ഭാഗമായി വേമ്പനാട്ടുകായലി​െൻറ മലിനീകരണം, ഇതുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും പരിശീലന പ്രവർത്തനങ്ങളും നടത്തും. ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ തുടങ്ങിയവർക്ക് പങ്കെടുക്കാം. രജിസ്േട്രഷനും വിവരങ്ങൾക്കും ഫോൺ: 9497327370. ഇ-മെയിൽ: vercmgu@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story