Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:06 AM IST Updated On
date_range 24 Feb 2018 11:06 AM ISTസാമൂഹിക സുരക്ഷ പെൻഷൻ: അപേക്ഷ സ്വീകരിക്കുന്നത് നിർത്തരുതെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: സോഫ്റ്റ്വെയർ ആധുനികവത്കരണം നടക്കുകയാണെങ്കിലും സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിക്കുള്ള അപേക്ഷകൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്ന് ഹൈകോടതി. പെൻഷനുള്ള അപേക്ഷകൾ സർക്കാർ നിർദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ചേങ്ങോട്ടൂർ സ്വദേശി കെ. ഷൗക്കത്തലി നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. 42,65,863 ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിക്ക് കീഴിലുള്ളതെന്നും ഒരു ലക്ഷത്തോളം ക്ഷേമ ഫണ്ട് പെൻഷൻ ഉപഭോക്താക്കളുെണ്ടന്നും ഹരജി പരിഗണിക്കവേ തദ്ദേശ സ്ഥാപന സെക്രട്ടറി അറിയിച്ചു. സാമൂഹികക്ഷേമ പെൻഷനുവേണ്ടി സർക്കാറിന് 500 കോടി രൂപയുടെ ബാധ്യത വരുന്നുണ്ട്. സെൻസസ് പ്രകാരമുള്ള ഗുണഭോക്താക്കളുടെ എണ്ണത്തേക്കാൾ വളരെ വലുതാണിത്. യഥാർഥത്തിൽ െപൻഷന് അർഹരായവരെ കണ്ടെത്താനും അല്ലാത്തവരെ പുറത്താക്കാനും കഴിയുംവിധം സോഫ്റ്റ്വെയർ ആധുനികവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകാൻ ആറ് മാസത്തോളം എടുക്കും. ഇൗ സമയത്ത് അപേക്ഷ സ്വീകരിച്ചാലും ഇതിെൻറ അംഗീകാരവും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കലും സോഫ്റ്റ്വെയർ ആധുനികവത്കരണം പൂർത്തിയാകുംവരെ സാധ്യമല്ലെന്നും സർക്കാർ വ്യക്തമാക്കി. അർഹർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു പെൻഷൻ പദ്ധതി സർക്കാർ ആവിഷ്കരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അനർഹരുടെ കൈകളിൽ എത്താതിരിക്കാൻ സോഫ്റ്റ്വെയർ ആധുനികവത്കരിക്കേണ്ടതുതന്നെയാണ്. എന്നാൽ, ഹരജിക്കാരനും മറ്റുള്ളവർക്കും തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കാനുള്ള സ്വാതന്ത്ര്യം തടയാൻ കഴിയില്ല. ആറു മാസത്തിനകം സോഫ്റ്റ്വെയർ ആധുനികവത്കരണം പൂർത്തിയാക്കണം. അതിനുശേഷം അപേക്ഷകൾ പരിഗണിച്ച് അംഗീകരിക്കുന്നവ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അർഹരായ അപേക്ഷകർക്കെല്ലം പെൻഷൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story