Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബുധനൂർ ജെ.ബി...

ബുധനൂർ ജെ.ബി സ്‌കൂളിലേക്ക് മികച്ച അധ്യാപക അവാർഡ്

text_fields
bookmark_border
മാന്നാര്‍: ജില്ലയിലെ മികച്ച അധ്യാപക അവാര്‍ഡില്‍ കൈയൊപ്പ് പതിക്കാന്‍ കഴിഞ്ഞതി​െൻറ സന്തോഷത്തിലാണ് ബുധനൂര്‍ ഗവ. കെ.വി.വി.ജെ.ബി സ്‌കൂള്‍. അധ്യാപകനായ അനൂപ് ചന്ദ്രനിലൂടെയാണ് മികച്ച അധ്യാപക അവാര്‍ഡ് സ്‌കൂളിനെ തേടിയെത്തിയത്. ഈ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ഏറ്റെടുത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഹരിതഗ്രാമം പദ്ധതിക്കാണ് സംസ്ഥാന കൃഷിവകുപ്പി​െൻറയും ഹരിതമിഷ​െൻറയും അംഗീകാരം ലഭിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അനൂപ് ചന്ദ്രനായിരുന്നു. ഹരിതഗ്രാമം ക്ലബി​െൻറ നേതൃത്വത്തില്‍ മികവാര്‍ന്ന പച്ചക്കറിത്തോട്ടം സ്‌കൂള്‍ ഒരുക്കിയിരുന്നു. ഏകദേശം 250 ഔഷധസസ്യങ്ങളെ ഒത്തുചേര്‍ത്ത് സബ്ജില്ലയിലെതന്നെ മികച്ച ഔഷധത്തോട്ടം നിര്‍മിക്കുകയും ചെയ്തു. സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തില്‍നിന്ന് സംഭരിച്ച ജൈവപച്ചക്കറികളിൽ സ്‌കൂള്‍ ആവശ്യത്തിന് ശേഷമുള്ളവ ഹരിതഗ്രാമം ക്ലബ്, സ്‌കൂള്‍ വിപണി വഴി പ്രദേശവാസികളിലെത്തിച്ചു. വര്‍ഷങ്ങളായി കാടുകയറിക്കിടന്ന വസ്തുവി​െൻറ ഒരുഭാഗമാണ് സ്‌കൂള്‍ ഹരിതഗ്രാമം പദ്ധതിക്ക് ഉപയോഗപ്പെടുത്തിയത്. ബുധനൂര്‍ പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കി വിജയിപ്പിക്കാന്‍ സാധിച്ചതെന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക പി.ടി. സുശീല പറഞ്ഞു. നാടൊന്നിച്ചു: ചികിത്സക്ക് അഞ്ച് മണിക്കൂർകൊണ്ട് സമാഹരിച്ചത് 20.55 ലക്ഷം ചെങ്ങന്നൂർ: ഒരുജീവന്‍ നിലനിര്‍ത്താന്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തും ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരിയുടെ നേതൃത്വത്തിെല ചങ്ങനാശ്ശേരി പ്രത്യാശ സമിതിയും കൈകോര്‍ത്തപ്പോള്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് 20,55,000 രൂപ സമാഹരിച്ചു. പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ഗിരിജയുടെ (36) വൃക്ക മാറ്റിവെക്കുന്നതിന് പഞ്ചായത്തിലെ 13 വാര്‍ഡും ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ പിരിവില്‍ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ്, ജനറല്‍ കണ്‍വീനര്‍ ഡോ. ബിനോയ് തോമസ്, വൈസ് ചെയർമാന്‍ എസ്. രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത സുരേന്ദ്രന്‍, മറ്റ് മെംബര്‍മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവർ പിരിവിൽ പങ്കാളികളായി. ഭര്‍ത്താവ് സുനില്‍ വൃക്ക നല്‍കാന്‍ തയാറായപ്പോള്‍ ഓപറേഷന് വേണ്ടിവരുന്ന െചലവുകള്‍ കണ്ടെത്താൻ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് നിവാസികള്‍ ഒറ്റക്കെട്ടായി രംഗത്തുവരുകയായിരുന്നു. മകയിരം മഹോത്സവം ചാരുംമൂട്: ചുനക്കര തെക്ക് പത്തിശ്ശേരിൽ ഭഗവതി ക്ഷേത്രത്തിലെ മകയിരം മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും ഞായറാഴ്ച മുതൽ 27 വരെ വിവിധ പരിപാടികളോടെ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story