Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരേസമയം 17...

ഒരേസമയം 17 കൈ​െയഴുത്ത്​ മാസിക പ്രകാശനം ചെയ്​ത്​ കുട്ടികളുടെ സ്​കൂൾ

text_fields
bookmark_border
ആലപ്പുഴ: അച്ചടിരംഗം ആധുനികവത്കരണത്തി​െൻറ പുത്തൻ മേഖല കീഴടക്കും വേളയിൽ പഠനപ്രക്രിയയുടെ ഭാഗമായി പൊതുവിദ്യാലയത്തിലെ കുരുന്നുകൾ തയാറാക്കിയ കൈയെഴുത്ത് മാസികകൾ വേറിട്ട സാമൂഹിക ഇടപെടലുകളാകുന്നു. ആഗോളവത്കരണ കാലഘട്ടത്തിൽ ശാസ്ത്രസാേങ്കതിക വിദ്യകൾ വികസിച്ച് വിരൽത്തുമ്പിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന വർത്തമാന കാലത്ത് കൈകൾ കൊണ്ട് രൂപപ്പെടുത്തിയ മാസിക നൽകുന്ന സന്ദേശം മഹത്തരമാണെന്ന് കാണിച്ച് തരുകയാണ് പുന്നപ്രയിലെ 109 വർഷം പഴക്കമുള്ള ഗവ.ജൂനിയർബേസിക് സ്കൂൾ. മാതൃഭാഷാദിനത്തിൽ നാലാംതരം വെരയുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ഒരേസമയം പ്രകാശനം ചെയ്യപ്പെട്ടത് 17 കൈയെഴുത്ത് മാസികകളാണ്. കണിക്കൊന്ന, അല്ലിത്താമര, കനകാംബരം,സൂര്യകാന്തി, പനിനീർപൂവ്, അൻവാർ(പൂെമാട്ട്),ശംഖ്പുഷ്പം,മുക്കുറ്റി,മുല്ല,ജമന്തി,മന്ദാരം,ചെമ്പകം,ആമ്പൽ,തുമ്പപ്പൂവ്,ചെമ്പരത്തി,താമര,ചെണ്ടുമല്ലി,പാരിജാതം എന്നിങ്ങനെ ഗൃഹാതുരത ഉണർത്തുന്ന പുഷ്പങ്ങളുടെ ഒരു ഹാരം തന്നെയാണ് കുട്ടികൾ ഒരുക്കിയത്. നാലാംതരം വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 510 കുട്ടികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിൽ ഏതെങ്കിലും ഒരു പുസ്തകത്തിൽ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.സ്കൂൾ മാനേജിങ്ങ് കമ്മിറ്റിയംഗങ്ങൾ ഏറ്റുവാങ്ങി കുട്ടികളുടെ സന്തോഷത്തിൽ പങ്കാളികളായി. സ്കൂളിലെ മലയാളം ക്ലബായ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിലാണ് എൽ.കെ.ജി മുതൽ നാലാംതരം വരെയുള്ള ക്ലാസുകളിലെ 17 ഡിവിഷനുകൾ കൈയെഴുത്ത് മാസിക തയാറാക്കിയത്. കഥ, കവിത, യാത്രാവിവരണം, ജീവചരിത്രക്കുറിപ്പ്, പഴഞ്ചൊല്ലുകൾ, കൃഷി ചൊല്ലുകൾ, മഹദ്വചനങ്ങൾ തുടങ്ങിയ രചനകളുണ്ട്. ഇതിന് പുറമെ ഹെഡ്മാസ്റ്റർ അഹമ്മദ് കബീർ, സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ ടി.പ്രശാന്ത് കുമാർ ക്ലാസ് ടീച്ചർമാർ തുടങ്ങിയവരുടെ ആശംസകളുമുണ്ട്. സീനിയർ അസിസ്റ്റൻറ് വൈ.സാജിദ,റിസോഴ്സ് ഗ്രൂപ് കൺവീനർ ജെ.ഷീബ, വിദ്യാരംഗം കൺവീനർ ജോമി ജോൺസൺ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഒരേ വലുപ്പത്തിൽ തയാറാക്കിയ രചനകളെല്ലാം കുട്ടികൾ സ്കൂളിൽ വെച്ച് തന്നെയാണ് പൂർത്തിയാക്കിയത്്. കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര വേളയിൽ 400 ആശംസ കാർഡുകൾ കുട്ടികൾ തയാറാക്കി വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ---വി.ആർ. രാജമോഹൻ bt 1 പുന്നപ്ര ഗവ.ജൂനിയർബേസിക് സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്ത് മാസികകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story