Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാത്തലിക് സിറിയൻ...

കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് 26ന്

text_fields
bookmark_border
കൊച്ചി: കാത്തലിക് സിറിയൻ ബാങ്കിലെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ജീവനക്കാർ തിങ്കളാഴ്ച അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു. ബാങ്കിങ് രംഗത്തെ പലനിയമങ്ങളും കാറ്റിൽപറത്തി വിരമിക്കുന്ന ദിവസംപോലും പലരെയും പുറത്താക്കി. പത്രപരസ്യം കണ്ട് ജോലിക്ക് കയറിയ 82 യുവതീയുവാക്കളെ സ്ഥിരമാക്കാതെ അന്യായമായി പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുകയാണെന്ന് ട്രേഡ് യൂനിയൻ ഫോറം ഓഫ് കാത്തലിക് സിറിയൻ ബാങ്ക് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിരിച്ചുവിടാനുള്ള നടപടി റദ്ദാക്കുക, പുറംകരാർ നിയമനങ്ങൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാനേജ്മ​െൻറ് അനുകൂല തീരുമാനമെടുത്തില്ല. സമരത്തിൽ പങ്കെടുത്ത യൂനിയൻ നേതാക്കളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയതായും നേതാക്കൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ടി.എൻ. രാമസുബ്രഹ്മണ്യം, എസ്.എസ്. സുനിൽ, ജെറിൻ കെ. ജോൺ, എം. രഘുനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story