Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടക്കാട്ടുവയൽ...

എടക്കാട്ടുവയൽ പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം കേരള കോൺഗ്രസ്​ ജേക്കബ് ഒഴിയുന്നില്ല; കോൺഗ്രസ്​ യോഗം ബഹിഷ്​കരിച്ചു

text_fields
bookmark_border
ജില്ലയിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനുള്ള ഏക പ്രസിഡൻറ് പദവിയാണിത് പിറവം: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കേരള കോൺഗ്രസിലെ (ജേക്കബ്) ജെസി പീറ്റർ പദവി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ചു. മുൻ ധാരണ പ്രകാരം രണ്ട് വർഷം പൂർത്തിയാക്കിയ പ്രസിഡൻറ് പദവി ഒഴിയേണ്ടത് രാഷ്ട്രീയ മര്യാദയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് രാജി ആവശ്യപ്പെടുന്നത്. സംസ്ഥാന വനിത നേതാവായ െജസി പീറ്റർ പ്രസിഡൻറ് സ്ഥാനത്ത് തുടരുന്നതിനെതിരെ കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസ് പാർട്ടി ലീഡർ അനൂപ് ജേക്കബിനെയും ചെയർമാൻ ജോണി നെല്ലൂരിനെയും പ്രതിഷേധം അറിയിച്ചു. എന്നാൽ, ജില്ലയിൽ പഞ്ചായത്ത് പ്രസിഡൻറ് പദവിയുള്ള ഏക തദ്ദേശ സ്ഥാപനമെന്ന നിലയിൽ അധികാരത്തിൽ തുടരാനുള്ള വഴി തേടുകയാണ് കേരള കോൺഗ്രസ് നേതൃത്വം. ഇക്കാര്യത്തിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ ഇടപെടുത്താനുള്ള ശ്രമത്തിലാണ് പാർട്ടി. രണ്ട് വർഷം കേരള കോൺഗ്രസിനും മൂന്നു വർഷം കോൺഗ്രസിനുമായി പ്രസിഡൻറ് പദവി പങ്കുവെക്കാൻ ഉണ്ടാക്കിയ ധാരണയും രേഖാമൂലമുള്ള കരാറും ലംഘിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ കെ.ആർ. ജയകുമാർ പറഞ്ഞു. 14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസ് (ജേക്കബ്)ന് രണ്ട് അംഗങ്ങളാണുള്ളത്. കോൺഗ്രസിന് അഞ്ചും മാണി വിഭാഗത്തിന് ഒരംഗവും. 2015 ഡിസംബറിൽ കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡൻറുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കഴിഞ്ഞ ഡിസംബറിൽ പ്രസിഡൻറ് സ്ഥാനം ഒഴിയണമായിരുന്നു. എന്നാൽ, സ്ഥാനം ഒഴിയേണ്ടതിനെക്കുറിച്ചോ മുൻ ധാരണ സംബന്ധിച്ചോ തനിക്ക് പാർട്ടി നേതൃത്വത്തിൽനിന്ന് വിവരം ലഭിച്ചിട്ടില്ലെന്ന് ജെസി പീറ്റർ പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തി​െൻറ എതിർപ്പിനെ മറികടന്ന് അനൂപ് ജേക്കബി​െൻറ അഭ്യർഥനയെ മാനിച്ച് ജില്ലതലത്തിലുണ്ടാക്കിയ ധാരണപ്രകാരമായിരുന്നു പ്രസിഡൻറ് പദവി നൽകിയതെന്നും രണ്ടുവർഷം പൂർത്തിയായ സാഹചര്യത്തിൽ സ്ഥാനമൊഴിയണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിത്സൺ കെ. ജോൺ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story