Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:05 AM IST Updated On
date_range 23 Feb 2018 11:05 AM ISTജീവിതത്തിെൻറ സ്പന്ദനമാണ് പോർട്ട്ഫോളിയോ
text_fieldsbookmark_border
അസ്വസ്ഥതകളുടെ പുനർജനികളിൽനിന്ന് ചിത്രകാരൻ ശിൽപങ്ങളുമായി ഉയിർത്തെഴുന്നേൽക്കും. വർത്തമാനകാല ദുഃസ്ഥിതിക്കെതിരെ അവ പൊള്ളുന്ന ചോദ്യശരങ്ങൾ ഉയർത്തിക്കൊണ്ടിരിക്കും. ഭരണകൂട ആധിപത്യങ്ങളുടെ ആകുലതയിൽ പിടയുന്ന പച്ചയായ മനുഷ്യെൻറ ഹൃദയവികാരം വാക്കുകളില്ലാതെ ഒപ്പിയെടുക്കുന്നത് കാഴ്ചയുടെ കണ്ണാടിയിലൂടെയാണ്. അതാണ് വാർത്താചിത്രങ്ങൾ നമ്മോട് വിളിച്ചുപറയുന്നത്. ആയിരം വാക്കുകെളക്കാൾ ചെറിയൊരു ചിത്രം മതി മനുഷ്യമനസ്സിെൻറ ഉള്ളറകളിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോവാൻ. ചിരിച്ചും ചിന്തിച്ചും വിതുമ്പിയും പൊട്ടിക്കരഞ്ഞും നാട് സഞ്ചരിച്ച നിമിഷങ്ങൾ തനിമയോടെ പകർത്തിയ മാധ്യമ ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനത്തിനാണ് വ്യാഴാഴ്ച ഇവിടെ തുടക്കമായിരിക്കുന്നത്. 39 മാധ്യമ ഫോട്ടോഗ്രാഫർമാർ, 77 ചിത്രങ്ങൾ അതാണ് പോർട്ട്ഫോളിയോ- '18. തുടർച്ചയായ 15ാം വർഷമാണ് എറണാകുളത്തെ ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ കൊച്ചി ഫോട്ടോ ജേണലിസ്റ്റ്സ് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ പ്രദർശനം നടക്കുന്നത്. നിരാലംബ വാർധക്യത്തിെൻറ ദയനീയത വ്യക്തമാക്കുന്ന വയോധികെൻറ ചിത്രം, ബദ്ധവൈരികളെന്ന് വിധിയെഴുതപ്പെട്ട നായുടെ ശരീരത്തിൽ വിശ്രമിക്കാൻ ഒരു അഭയസ്ഥാനം കണ്ടെത്തിയ പൂച്ചയുടെ ചിത്രം തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമായ ചിത്രങ്ങൾ ദർബാർ ഹാൾ ആർട്ട് ഗാലറിയുടെ ചുവരുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. എറണാകുളത്തെ മാധ്യമ ഫോട്ടോഗ്രാഫർമാരായ വി.കെ. അജി, അഖിൽ പുരുഷോത്തമൻ, അജിലാൽ, ആൽബിൻ മാത്യു, ബി. മുരളീകൃഷ്ണൻ, പി.ആർ. രാജേഷ്, ടി.കെ. പ്രദീപ്കുമാർ, പ്രകാശ് എളമക്കര, വിനോദ് കരിമാട്ട്, വി.എൻ. കൃഷ്ണപ്രകാശ്, അനുഷ്ഭദ്രൻ, അരുൺ എ.ആർ.സി, അരുൺ ചന്ദ്രബോസ്, സിദ്ദീഖുൽ അക്ബർ, മനു ഷെല്ലി, എൻ.ആർ. സുധർമദാസ്, ആശിഷ് കെ. വിൻസെൻറ്, വി. ശിവറാം, ബ്രില്ല്യൻ ചാൾസ്, സി.വി. യേശുദാസ്, തുളസി കക്കാട്ട്, ജിപ്സൺ സികേര, കെ. ഷിജിത്ത്, മഹേഷ് പ്രഭു, മനു മംഗലശ്ശേരി, ജോണി തോമസ്, സുനോജ് നൈനാൻ മാത്യു, നിതിൻ കൃഷ്ണൻ, ആർ.കെ ശ്രീജിത്ത്, മിൽട്ടൻ ആൻറണി, രഞ്ജിത് നാരായൺ, വി.എസ്. ഷൈൻ, ഷമ്മി സരസ്, ഷിയാമി തൊടുപുഴ, എം.എ. ശിവപ്രസാദ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം ഞായറാഴ്ച അവസാനിക്കും. -ഷംനാസ് കാലായി shamnaskalayil@gmail.com (ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story