Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 5:35 AM GMT Updated On
date_range 23 Feb 2018 5:35 AM GMTഈ ആഴ്ച
text_fieldsbookmark_border
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ 23ന് വൈകീട്ട് 6.30ന് ഇടപ്പള്ളി നൃത്താസ്വാദക സദസ്സ് സംഘടിപ്പിക്കുന്ന ഭരതനാട്യം. 24 ശനിയാഴ്ച വൈകീട്ട് ഇന്ദു മധുവിെൻറ നങ്ങ്യാർകൂത്ത്. ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് സംഘടിപ്പിക്കുന്ന 'ഗീതാഗോവിന്ദം' നങ്ങ്യാർകൂത്ത് കൂടിയാട്ടം സെൻററിെൻറ ഒൗട്ട് റീച്ച് പരിപാടിയുടെ ഭാഗമായാണ് നടക്കുന്നത്. 26ന് തിങ്കളാഴ്ച വൈകീട്ട് ആറിന് ഹിന്ദി സാഹിത്യ യാത്ര പ്രഭാഷണം- മുക്തിബോധ്, 27ന് വൈകീട്ട് 5.30 മുതൽ 6.30 വരെ സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം, 6.30ന് പ്രഭാഷണം. 28 ബുധനാഴ്ച വൈകീട്ട് ആറ് മുതൽ ആകാശവാണി കൊച്ചി 'സ്വരക്കൂട്ട്' അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ. വൺസ് അപ്പോൺ എ ടൈം ഇൻ മുസിരിസ് അതിവേഗം മാറുന്ന കേരളത്തിെൻറ ചിത്രം ചരിത്ര പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്ര പ്രദർശനമാണ് മട്ടാഞ്ചേരി ജ്യൂ ടൗണിലെ എത്നിക് പാസേജ് ആർട്ട് ഗാലറിയിൽ നടക്കുന്നത്. വേഷങ്ങൾ, തൊഴിൽ, ജീവിത രീതി, ഭൂപ്രകൃതി എല്ലാം അടിമുടി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നത് അടയാളപ്പെടുത്തുകയാണ് ശിവശങ്കരൻ എന്ന ചിത്രകാരൻ. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് ഇവിടെ ചിത്രപ്രദർശനം. ചിത്രകാരനായ ശിവശങ്കരൻ കൊടുങ്ങല്ലൂർ സ്വദേശിയാണ്. മുസിരിസ് എന്നും മഹോദയപുരമെന്നും മുചിരിയെന്നുമെല്ലാം പല കാലങ്ങളിൽ പറയപ്പെട്ട കൊടുങ്ങല്ലൂരിലെ പുരാതന ചരിത്രം കണ്ടെത്താനുള്ള അന്വേഷണമാണ് ചിത്രകാരൻ നടത്തുന്നത്. ആേന്ദ്ര ലൂട്സെൻറ ചിത്രങ്ങളുടെ പ്രദർശനം 'ലിവിങ് ക്ലൈമറ്റ് -എ ടെയിൽ ഓഫ് ത്രീ സിറ്റീസ്' എന്ന പേരിൽ പ്രശസ്ത ജർമൻ ഫോട്ടോഗ്രാഫർ ആേന്ദ്ര ലൂട്സെൻറ ചിത്രങ്ങളുടെ പ്രദർശനം മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബറിൽ 28 വരെ തുടരും. കൊച്ചിക്ക് പുറമെ സുഡാനിലെ ഘാർത്തോം, റഷ്യയിലെ അർഘൻ ഗെൽസ്ക് എന്നീ നഗരങ്ങളിലെ കാലാവസ്ഥയും ജനജീവിതവും ചിത്രങ്ങളുടെ വിഷയമാക്കിയാണ് ആേന്ദ്ര ലൂട്സൻ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കൈരളി ക്രാഫ്റ്റ്സ് ബസാർ അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേള എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സജ്ജമാക്കിയ പന്തലിൽ രാവിലെ 10 മുതൽ വൈകീട്ട് എട്ട് വരെ നടക്കുന്നു. കേരളത്തിലെ കരകൗശല മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമവും ഉൽപന്നങ്ങളുടെ വിപണനവും ലക്ഷ്യമാക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കരകൗശല വികസന കോർപറേഷെൻറ ആഭിമുഖ്യത്തിലാണ് മേള. കരകൗശല ഉൽപന്നങ്ങളായ ഈട്ടിത്തടിയിലെ ആനകൾ, ഈട്ടിയിലും കുമ്പിൾത്തടിയിലും തീർത്ത വിവിധതരം ശിൽപങ്ങൾ പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, അതിപുരാതന കാലം മുതലുള്ള നെട്ടൂർ പെട്ടി, ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ആറന്മുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉൽപന്നങ്ങൾ പ്രദർശനത്തിലുണ്ട്. മാർച്ച് അഞ്ചിന് മേള അവസാനിക്കും. മുരുകെൻറ ചിത്രപ്രദർശനം ആനുകാലിക സംഭവങ്ങളിലെ വസ്തുതകൾ ചിത്രങ്ങളിലൂടെ സമൂഹത്തിനോട് തുറന്നുപറയുകയാണ് മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയായ കെ.വി. മുരുകൻ. ചിത്രങ്ങളെ വെറും നിറക്കൂട്ടുകളായി മാത്രം കാണരുതെന്നാണ് മുരുകെൻറ വാദം. സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടാൻ ബ്രഷ് നല്ലൊരു ആയുധം തന്നെയെന്ന് അദ്ദേഹം പറയുന്നു. ഫോർട്ട്കൊച്ചി അമരാവതിയിലെ അവിട്ടം ഗാലറിയിലാണ് മുരുകെൻറ ചിത്രപ്രദർശനം നടക്കുന്നത്. പ്രകൃതിയെ വരിഞ്ഞുമുറുക്കുന്ന മനുഷ്യ ചെയ്തികൾ. പഴങ്ങളും ഫലങ്ങളും ഫലമില്ലാതാക്കി കൊല്ലുന്ന രാസപ്രയോഗങ്ങൾ തുടങ്ങി പ്രതികരിക്കുന്ന ചിത്രങ്ങളാണ് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. അക്രിലിക്കിലാണ് വര . ഇത് മുരുകെൻറ ഏഴാമത്തെ പ്രദർശനമാണ്. ഈ മാസം 25ന് സമാപിക്കും. അടുത്ത പ്രദർശനം മാർച്ചിൽ ബംഗളൂരുവിലാണ്. (ചിത്രം)
Next Story