Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:05 AM IST Updated On
date_range 23 Feb 2018 11:05 AM ISTതലമുറകളുടെ കളരിചരിത്രത്തിെൻറ നാമം 'ഗഫൂർ ഗുരുക്കൾ'
text_fieldsbookmark_border
ഗഫൂർ ഗുരുക്കളുടെ കൈവെള്ളകളിലെ തഴമ്പിന് 57 വർഷത്തെ പഴക്കമുണ്ട്. ഉറുമിയും വാളും വടിയും പരിചയും പിടിച്ചുണ്ടായ തഴമ്പാണിത്. ഇന്നും കളരിയിലെത്തി പുതിയ തലമുറക്കും പഴയ ശിഷ്യന്മാർക്കും അടവുകളും ചുവടുകളും പറഞ്ഞും കാണിച്ചും കൊടുക്കുകയാണ് ഇദ്ദേഹം. എറണാകുളം ജില്ല കളരിപ്പയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ഫോർട്ട്കൊച്ചി തുരുത്തിയിൽ കൊളങ്കരക്കകത്ത് കെ.എം. അബ്ദുൽ ഗഫൂർ എന്ന ഗുരുക്കൾക്ക് ഇതിനകം ആയിരത്തോളം ശിഷ്യന്മാരാണുള്ളത്. ചെന്നൈയിൽ സാഫ് ഗെയിംസ് നടന്ന വേളയിൽ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പുകൂട്ടാൻ കേരളത്തിെൻറ തനത് ആയോധനകല വേണമെന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടപ്പോൾ അവർക്ക് മുന്നിൽ ആദ്യം ഉയർന്ന പേര് ഗഫൂർ ഗുരുക്കളുടേതാ യിരുന്നു. ഗുരുക്കളുടെയും സംഘത്തിെൻറയും കളരി അവതരണം ഉദ്ഘാടന ചടങ്ങ് കാണാനെത്തിയവരെ അതിശയിപ്പിച്ചു. ജയലളിത ഗഫൂറിനെ സ്േറ്റജിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചു. കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരിക്കേ, ഡൽഹിയിലെ പരേഡിൽ കളരി അവതരിപ്പിക്കാൻ അവസരം ലഭിച്ചതും തെൻറ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമായി ഗുരുക്കൾ പറയുന്നു. ലക്ഷദ്വീപിലും കേന്ദ്ര സർക്കാറിെൻറ ചടങ്ങിൽ കളരി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് ക്ഷണം വന്നപ്പോൾ മകൻ കെ.ജി. ഹനീഫയെയാണ് അയച്ചത്. പത്താം വയസ്സിലാണ് ഗുരുക്കൾ കളരിയിലേക്ക് കാൽ വെച്ചത്. ആദ്യ ഗുരു പിതാവ് മുഹമ്മദ് തന്നെയായിരുന്നു. പിന്നെ കൊച്ചിയിൽ ആദ്യമായി മുഹമ്മദ് ബാവ ഉസ്താദ് കളരി ആരംഭിച്ചപ്പോൾ കുറച്ചുകാലം അദ്ദേഹത്തിെൻറ കീഴിൽ കളരി അഭ്യസിച്ചു . കളരിയുടെ പതിനെട്ടടവും പഠിച്ചത് ദുൽഫുക്കർ കളരിയിലെ കെ.കെ. ബാവ ഉസ്താദിെൻറ കീഴിലായിരുന്നു. പിന്നീട് ദുൽഫുക്കർ കളരിയുടെ ചുമതല ഗഫൂറിനായി. ഇതിനിടെ തമിഴ്നാട്ടിലെ ചോട്ടാ സ്വാമിയിൽനിന്ന് രണ്ട് വർഷം കളരി അഭ്യസിച്ചു. മാസത്തിൽ നാലുദിവസമെന്ന നിലയിലായിരുന്നു പഠനം. തമിഴ് സിനിമയിലെ എം.ജി. രാമചന്ദ്രൻ, എം.എൻ. നമ്പ്യാർ എന്നിവർ ഇടക്ക് സ്വാമിയുടെ കളരിയിൽ പഠിക്കാൻ വന്നിരുന്നതായും ഗഫൂർ ഓർക്കുന്നു. എറണാകുളത്ത് സ്പെൻസർ ആൻഡ് കമ്പനിയിലായിരുന്നു ആദ്യകാലത്ത് ജോലി. പിന്നീട് കച്ചവടത്തിലേക്ക് തിരിഞ്ഞു. ഒപ്പം കളരിയും നെഞ്ചോടുചേർത്ത് കൊണ്ടുനടന്നു. എറണാകുളം ജില്ലതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ് ആരംഭിച്ചതുമുതൽ കഴിഞ്ഞ 23 വർഷമായി ജില്ല തെക്കൻ സമ്പ്രദായം ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ് കരസ്ഥമാക്കി വരുന്നത് ഗഫൂർ ഗുരുക്കളുടെ ദുൽഫുക്കർ കളരി സംഘമാണ്. ആരോഗ്യമുള്ളിടത്തോളം കാലം കളരിയുമായി മുന്നോട്ടുപോകുമെന്നാണ് 67കാരനായ ഗഫൂർ ഗുരുക്കൾ പറയുന്നത്. കെ.കെ. സക്കീനയാണ് ഭാര്യ. കെ.ജി. ഹനീഫ, ഹാരിസ്, സുനിത, സീനത്ത് , സാബിറ, സഫീന എന്നിവരാണ് മക്കൾ. ഷമീന, നിംസി, ഉബൈദ് ,അഷ്കർ, അലി, ഷഫീഖ് എന്നിവരാണ് മരുമക്കൾ. -എം.എം. സലീം ചിത്രങ്ങൾ അയക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story