Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:02 AM IST Updated On
date_range 23 Feb 2018 11:02 AM ISTഇറക്കുമതി തീരുമാനം പിൻവലിക്കണം ^പൗൾട്രി ഫെഡറേഷൻ
text_fieldsbookmark_border
ഇറക്കുമതി തീരുമാനം പിൻവലിക്കണം -പൗൾട്രി ഫെഡറേഷൻ ആലപ്പുഴ: യു.എസ്സിൽനിന്ന് കോഴിയിറച്ചി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഒാൾ കേരള പൗൾട്രി ഫെഡറേഷൻ. ഉൽപാദനച്ചെലവിലും കുറഞ്ഞ വിലയിൽ ഉൽപന്നം വിൽക്കേണ്ടിവരുന്ന രാജ്യത്തെ കോഴി കർഷകരുടെ ജീവിതം ഇതോടെ കൂടുതൽ ദുരിതത്തിലാവും. ഇൗ നയത്തിൽനിന്ന് പിന്മാറാൻ കേന്ദ്രത്തിനുമേൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണം. അമേരിക്കയിൽനിന്ന് പുറന്തള്ളുന്ന ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി ഉൽപന്നങ്ങൾ ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ് എം.താജുദ്ദീൻ, ജന. സെക്രട്ടറി എസ്.കെ. നസീർ, ട്രഷറർ ആർ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story