Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിരൂപത ഭൂമി ഇടപാട്​:...

അതിരൂപത ഭൂമി ഇടപാട്​: മജിസ്​​േ​ട്രറ്റി​െൻറ നടപടി തുടര​െട്ടയെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിൽപന സംബന്ധിച്ച പരാതിയിൽ മജിസ്േട്രറ്റി​െൻറ നടപടി തുടരെട്ടയെന്നും ഇൗ ഘട്ടത്തിൽ പൊലീസ് അന്വേഷണം നിർദേശിക്കാനാവില്ലെന്നും ഹൈകോടതി. ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ (സി.ആർ.പി.സി) 202ാം വകുപ്പുപ്രകാരം മജിസ്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചതിനാല്‍ ഇനി പൊലീസ് അന്വേഷണത്തിന് നിര്‍ദേശിക്കാനാവില്ലെന്ന് ഹരജി തള്ളി കോടതി വ്യക്തമാക്കി. നേരേത്ത, ഹരജിക്കാരൻ മരട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇതേ ആവശ്യം ഉന്നയിച്ച് പരാതി നൽകിയിരുന്നു. പരാതി ഫയലിൽ സ്വീകരിക്കുന്നതിന് മുമ്പുള്ള പ്രാഥമിക തെളിവെടുപ്പിനാണ് കോടതി തീരുമാനിച്ചതെന്നും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം നിഷേധിച്ചെന്നുമായിരുന്നു ഹരജിക്കാര​െൻറ പരാതി. എന്നാൽ, തെളിവെടുപ്പ് തുടങ്ങിയശേഷം പിന്നാക്കം പോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഭാഗമായി മജിസ്ട്രേറ്റ് പരാതിക്കാര​െൻറ മൊഴി രേഖപ്പെടുത്തുകയും സാക്ഷികളെ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കോടതി നടപടികളിൽ തൃപ്തനല്ലെങ്കിൽ ഹരജിക്കാരന് നടപടിയിൽ പങ്കെടുക്കാതെ അപ്പീൽ നൽകാമായിരുന്നു. ഇതുചെയ്യാതെ സ്വമനസ്സാലെ മൊഴി നൽകുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അതിരൂപതയുടെ ഭൂമി വിവാദത്തെക്കുറിച്ച് പൊലീസിൽ നൽകിയ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹരജി കൂടുതൽ വാദത്തിന് മാറ്റി. ഇൗ ഹരജി പരിഗണിക്കവേ ഭൂമി പൊതു സ്വത്തല്ലെന്നും ഇതിേന്മലുള്ള നഷ്ടത്തിൽ മൂന്നാമതൊരാൾക്ക് പരാതി നൽകാൻ കഴിയില്ലെന്നും എതിർകക്ഷിയായ കർദിനാൾ ജോർജ് ആലഞ്ചേരി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. അംഗങ്ങളില്ലാത്തതിനാൽ കാനൻ നിയമപ്രകാരമുള്ള രൂപതയെ ട്രസ്റ്റായി കണക്കാക്കാനാവില്ല. അതിനാൽ ഭൂമിക്കച്ചവടത്തിൽ ഹരജിക്കാരന് വിശ്വാസവഞ്ചന ആരോപിക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നെന്തിനാണ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഉണ്ടാക്കിയതെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണിതെന്ന് കർദിനാളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നൽകി. രാജ്യത്തെ കബളിപ്പിക്കാനാണോ ശ്രമമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഇക്കാര്യങ്ങളെല്ലാം അടുത്തദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story