Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM IST'ഡോ. എസ്. രാമചന്ദ്രനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം'
text_fieldsbookmark_border
കൊച്ചി: കേരള നദീസംരക്ഷണ സമിതി മുൻ സംസ്ഥാന പ്രസിഡൻറും കിടങ്ങൂർ എൻ.എസ്.എസ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. എസ്. രാമചന്ദ്രനെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള നദീസംരക്ഷണ സമിതി സംസ്ഥാന സമിതി അടിയന്തര യോഗം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. മണ്ണ്, പാറ ഖനനത്തിനെതിരെ ശക്തമായ നിയമപോരാട്ടങ്ങളും ഇടപെടലുകളും നടത്തിയതിനാണ് മാഫിയ ആക്രമണം അഴിച്ചുവിട്ടെതന്ന് േയാഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡൻറ് പ്രഫ. എസ്. സീതാരാമൻ പറഞ്ഞു. ഏലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ടി.വി. രാജൻ, പ്രഫ. ഗോപാലകൃഷ്ണമൂർത്തി, വേണു വാരിയത്ത്, വി.എൻ. ഗോപിനാഥപിള്ള, ടി.എൻ. പ്രതാപൻ, ടി. നാരായണൻ, സി.പി. നായർ, എസ്. ഉണ്ണികൃഷ്ണൻ, കെ. ബിനു, കെ. രാജൻ, സി.കെ. പദ്മനാഭൻ, അഡ്വ. അനിൽ കാട്ടാക്കട, സി. റോക്കി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story