Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
ആലുവ: വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പുനഃപരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലുവ മർച്ചൻറ്സ് യൂനിയൻ, നഗരസഭ ചെയർപേഴ്സന് . നിലവിലുണ്ടായിരുന്ന ലൈസൻസ് ഫീസ് പത്തിരട്ടിയായി വർധിപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും കച്ചവട മാന്ദ്യവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഭീമമായ വർധന താങ്ങാൻ കഴിയുന്നതല്ല. ആലുവ ജനറൽ മാർക്കറ്റിനകത്തെ വ്യാപാര സമുച്ചയത്തി‍​െൻറ നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കെട്ടിടം പൊളിച്ചപ്പോൾ ഇവിടെയുണ്ടായിരുന്ന വ്യാപാരികളെ മേൽപാലത്തിന് അടിയിലേക്കാണ് മാറ്റിയത്. മെേട്രാ സൗന്ദര്യവത്കരണം പുരോഗമിക്കുന്നതിനാൽ ഈ വ്യാപാരികളെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള സൗകര്യം നഗരസഭ ചെയ്തുകൊടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേത്ര ചികിത്സ ക്യാമ്പ് ആലുവ: പൊയ്ക്കാട്ടുശ്ശേരി പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്‌റ്റി‍​െൻറ നേതൃത്വത്തിൽ പാലക്കാട് അഹല്യ ഐ കെയർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 8.30 മുതൽ ഒരുമണി വരെ പൊയ്ക്കാട്ടുശ്ശേരി എൻ.എസ്.എസ് ഹാളിലാണ് ക്യാമ്പ്. ക്യാമ്പ് ദിവസം രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story