Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:00 AM IST Updated On
date_range 21 Feb 2018 11:00 AM ISTപരമ്പരാഗത വ്യവസായസംരക്ഷണത്തിന് സി.പി.ഐ പ്രക്ഷോഭം ആരംഭിക്കും
text_fieldsbookmark_border
ചേർത്തല: ജില്ലയിലെ കയര്‍, കശുവണ്ടി മേഖലയുള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിന് പ്രക്ഷോഭം ആരംഭിക്കാൻ സി.പി.ഐ ജില്ല സമ്മേളനം തീരുമാനിച്ചതായി ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു. കുട്ടനാട് പാക്കേജിെൻറ രണ്ടാം ഘട്ടത്തിന് രൂപം നല്‍കണമെന്നും കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും അടഞ്ഞുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി. രാധാകൃഷ്ണനെ ജില്ല കൗൺസിലിൽനിന്ന് ഒഴിവാക്കിയെന്ന മനോരമ വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അദ്ദേഹം ഇതിന് മുമ്പുള്ള ജില്ല സമ്മേളനങ്ങളില്‍ ജില്ല കൗൺസിലിൽനിന്ന് സ്വയം ഒഴിവായ ആളാണ്. ജില്ല കൗൺസിലില്‍ ഹരിപ്പാട്ടുനിന്ന് ഒഴിവുകള്‍ നികത്താതിരുന്നത് അച്ചടക്ക നടപടിയുടെ പേരിലാണെന്ന 'മാതൃഭൂമി' വാര്‍ത്തയും ശരിയല്ല. സമ്മേളന റിപ്പോര്‍ട്ടില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ വിമര്‍ശിച്ചെന്നും മന്ത്രി ജി. സുധാകരനെ പ്രശംസിച്ചെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടികളാണ്. ജില്ലയില്‍ സി.പി.ഐയുടെ വളര്‍ച്ച പ്രകടമാക്കുന്ന സമ്മേളനത്തിനാണ് മാവേലിക്കര സാക്ഷ്യംവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബോട്ട് സമരം അവസാനിപ്പിക്കണമെന്ന് അരൂർ: മത്സ്യബന്ധന ബോട്ടുടമകൾ നടത്തുന്ന സമരം സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സമുദ്രോൽപന്ന വ്യവസായശാലകൾ അടച്ചിടുമെന്ന് ചേംബർ ഒാഫ് കേരള സീഫുഡ് ഇൻഡസ്ട്രീസ് സംസ്ഥാനനേതൃത്വം അറിയിച്ചു. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന വ്യവസായം കടത്തിെൻറ വക്കിലാണ്. സമുദ്രോൽപന്ന മേഖല അടച്ചിടുന്നതിലൂടെ ദിവസം കുറഞ്ഞത് 50 കോടിയുടെ നഷ്ടമുണ്ടാകും. ഡീസലിെൻറയും പെട്രോളിെൻറയും അമിത വിലവർധന മൂലം മത്സ്യസംസ്കരണ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ബോട്ടുകൾ സമരം തുടർന്നാൽ സമുദ്രോൽപന്ന മേഖലയെ സാരമായി ബാധിക്കും. സമരം നടത്തുന്നവരുമായി സർക്കാർ ചർച്ച നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോടംതുരുത്തിന് തൊഴിലുറപ്പ് അംഗീകാരം അരൂർ: തൊഴിലുറപ്പിെൻറ മികവിൽ കോടംതുരുത്തിന് അംഗീകാരം. തൊഴിലുറപ്പ് പദ്ധതിയിൽ വിപ്ലവകരമായ നേട്ടമാണ് കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 2016-17 സാമ്പത്തികവർഷം നടപ്പാക്കിയത്. പദ്ധതി നിർവഹണത്തിൽ മികവ് തെളിയിച്ചതിനാണ് മഹാത്മ പുരസ്കാരം ലഭിച്ചത്. കൃഷി, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ, ശുദ്ധജലവിതരണം എന്നിവക്കാണ് മുഖ്യപ്രാധാന്യം നൽകിയത്. രണ്ടുകോടി ഇരുപത് ലക്ഷത്തിലധികം രൂപ വിവിധ പദ്ധതിക്ക് ചെലവഴിച്ചെന്ന് പഞ്ചായത്ത് പ്രസിഡൻറ് സൂസൺ സെബാസ്റ്റ്യൻ പറഞ്ഞു. തോട് ശുചീകരിച്ച് ആഴം കൂട്ടി വെള്ളക്കെട്ട് ഒഴിവാക്കി. മാലിന്യസംസ്കരണത്തിന് 150 കമ്പോസ്റ്റ് സ്ഥാപിച്ചു. എല്ലാ വാർഡിലും നടവഴികളിൽ ടൈൽ പാകി. കുളങ്ങളും കിണറുകളും ശുചീകരിച്ചു. തരിശുപുരയിടങ്ങളിലും കൊണ്ടൽ പാടശേഖരത്തിലും കൃഷിയിറക്കി. ശുചിത്വമിഷെൻറ ഭാഗമായി 130 ശൗചാലയം സ്ഥാപിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story