Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദ്യ പാലിയേറ്റിവ് കെയർ...

ആദ്യ പാലിയേറ്റിവ് കെയർ ​െട്രയിനിങ്​ സ്കൂൾ മാരാരിക്കുളത്ത്

text_fields
bookmark_border
‌മാരാരിക്കുളം: സംസ്ഥാനത്തെ ആദ്യ പാലിയേറ്റിവ് കെയർ െട്രയിനിങ് സ്കൂളിന് മാർച്ചിൽ മാരാരിക്കുളത്ത് തുടക്കമാകും. 'ജീവതാളം' ഏരിയ പാലിയേറ്റിവ് സൊസൈറ്റി സംഘടിപ്പിച്ച പാലിയേറ്റിവ് വളൻറിയർമാരുടെ സംഗമത്തിലാണ് സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചത്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന സി.കെ. ഭാസ്കര​െൻറ ഓർമക്കായി സ്കൂളിന് സി.കെ. ഭാസ്കരൻ പാലിയേറ്റിവ് കെയർ െട്രയിനിങ് സ്കൂൾ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. കിടപ്പുരോഗികളെ പരിചരിക്കുന്നതിനുള്ള ശാസ്ത്രീയ രീതികൾ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ രണ്ടാം ശനിയാഴ്ചയും ക്ലാസുകൾ സംഘടിപ്പിക്കും. മാരാരിക്കുളത്തെ നാല് പഞ്ചായത്തുകളിലുള്ള മുഴുവൻ കിടപ്പുരോഗികളുടെയും വിശദ വിവരങ്ങൾ തയാറാക്കും. ആവശ്യമായവർക്ക് മരുന്നും ഭക്ഷണവും ഉറപ്പുവരുത്തും. ഇ-ഹീലിങ്ങിലൂടെ ഡോക്ടറുടെ പരിചരണവും നൽകും. സമ്പൂർണ സാന്ത്വന പരിചരണ ഗ്രാമമെന്ന ലക്ഷ്യം രണ്ടുമാസത്തിനുള്ളിൽ കൈവരിക്കും. ഇതിനാവശ്യമായ റിസോഴ്സ് സപ്പോർട്ട് പാലിയേറ്റിവ് കെയർ െട്രയിനിങ് സ്കൂൾ നൽകും. കേരളത്തിലെ പരിചയസമ്പന്നരായ പാലിയേറ്റിവ് പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള റിസോഴ്സ് ടീം സ്കൂളി​െൻറ സവിശേഷതയായിരിക്കും. ഓൺ സൈറ്റ് സപ്പോർട്ട് നൽകുന്നതിന് പ്രത്യേക ടീമിനെ രൂപവത്കരിക്കും. ഓരോ പ്രദേശത്തും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ സഹായവും ഇതിനായി ഉറപ്പുവരുത്തും. ‌മാരാരിക്കുളം ഏരിയയിൽ ഒമ്പത് മേഖലാതല പാലിയേറ്റിവ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വളൻറിയർമാരുടെ സംഗമമാണ് നടന്നത്. കലവൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവതാളം ഏരിയ പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ കെ.ഡി. മഹീന്ദ്രൻ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് പരിശീലകൻ കോഴിക്കോട് സ്വദേശി എം.ജി. പ്രവീൺ ക്ലാസ് നയിച്ചു. കൺവീനർ ആർ. റിയാസ്, എൻ.പി. സ്നേഹജൻ എന്നിവർ സംസാരിച്ചു. സമ്മർ സ്കിൽ നൈപുണ്യ വികസന പരിപാടി ആലപ്പുഴ: അവധിക്കാലം നൈപുണ്യ വികസനത്തിനായി പ്രയോജനപ്രദമാക്കുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന സംയുക്ത സംരംഭമായ അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമി​െൻറ (അസാപ്) സമ്മര്‍ സ്കില്‍ സ്കൂള്‍ നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ബുധനാഴ്ച വരെ നീട്ടി. 15-25 പ്രായപരിധിയിൽപ്പെടുന്ന ആർക്കും അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിൽ നൈപുണ്യ കോഴ്സ് തെരഞ്ഞെടുക്കാം. താൽപര്യമുള്ളവർ അടുത്തുള്ള അസാപ് സ​െൻററുമായി ബന്ധപ്പെടണം. ഫോൺ:- 85906 80297­­­­­­­­­­. സർക്കാറുകൾക്ക് തീരദേശത്തെ അവഗണിക്കുന്ന നയം -വയലാർ രവി ചേർത്തല: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തീരദേശത്തെ മാത്രമല്ല, പാവപ്പെട്ടവരെ ആകെ അവഗണിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് വയലാർ രവി എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് എം. ലിജു നയിക്കുന്ന കടലിരമ്പം തീരദേശ പദയാത്രയുടെ ആദ്യദിന സമാപന സമ്മേളനം അർത്തുങ്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ കെ.ആർ. രാജേന്ദ്രപ്രസാദ്‌ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി ട്രഷറർ ജോൺസൻ എബ്രഹാം, കെ.പി. ശ്രീകുമാർ, എ.എ. ഷുക്കൂർ, എസ്. ശരത്ത്, സി.കെ. ഷാജി മോഹൻ, ഐസക് മാടവന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story